രാമക്ഷേത്രം നിര്‍മിക്കുന്നതോടെ കോവിഡ് ഇല്ലാതാകും: ബിജെപി എംപി

ലക്‌നൗ: (www.kvartha.com 29.07.2020) അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതോടെ കോവിഡ് ഇല്ലാതാകുമെന്ന് ബിജെപി എംപി ജസ്‌കൗര്‍ മീന. രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള ലോക് സഭാംഗമാണ് ജസ്‌കൗര്‍ മീന. 'ഞങ്ങള്‍ ആത്മീയശക്തികളുടെ പിന്തുടര്‍ച്ചക്കാരും വിശ്വാസികളുമാണ്. രാമക്ഷേത്രം നിര്‍മിക്കുന്നതോടെ കോവിഡ് ഇല്ലാതാകും' എന്നാണ് മീന പറയുന്നത്.

നേരത്തെ മധ്യപ്രദേശ് പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര്‍ ശര്‍മ സമാന പ്രസ്താവന പുറത്തിറക്കിയതിനു പിന്നാലെയാണ് ജസ്‌കൗര്‍ മീനയുടെ വാക്കുകളും ചര്‍ച്ചയാകുന്നത്. അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ആരംഭിക്കുന്നതോടെ രാജ്യത്ത് കോവിഡ് വ്യാപനത്തിന് അവസാനമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്.

Lucknow, News, National, BJP, MP, Temple, COVID-19, Corona, Ram Temple, Built, Corona will be destroyed as soon as Ram temple is built: BJP MP

Keywords: Lucknow, News, National, BJP, MP, Temple, COVID-19, Corona, Ram Temple, Built, Corona will be destroyed as soon as Ram temple is built: BJP MP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?