മെസ്സി പോകുന്നില്ല, നെയ്മറെ കൊണ്ടു വരുന്നത് ബുദ്ധിമുട്ട്: ബാര്‍സിലോണയെച്ചൊല്ലിയുള്ള അഭ്യൂഹങ്ങളില്‍ പരസ്യ പ്രഖ്യാപനവുമായി ക്ലബ് പ്രസിഡന്റ്

ബാര്‍സിലോണ: (https://ift.tt/300OYAH) സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാര്‍സിലോണയെച്ചൊല്ലിയുള്ള അഭ്യൂഹങ്ങളില്‍ പരസ്യമായി പ്രതികരിച്ച് ക്ലബ് പ്രസിഡന്റ് മരിയ ബര്‍ത്തോമ്യു. സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ് വിടില്ലെന്നു തറപ്പിച്ചു പറഞ്ഞ ബര്‍ത്തോമ്യു ബ്രസീല്‍ താരം നെയ്മറെ തിരികെ കൊണ്ടു വരുന്നത് ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കി. അര്‍ജന്റീന താരം ലൗതാരോ മാര്‍ട്ടിനെസിനെ ടീമിലെത്തിക്കാന്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനുമായി നടത്തുന്ന ചര്‍ച്ചകള്‍ നിര്‍ത്തിയെന്നും ബര്‍ത്തോമ്യു പറഞ്ഞു.

കളിക്കാരെ പകരം വച്ചു മാറുന്ന കരാര്‍ വഴി നെയ്മറെപ്പോലെ ഒരാളെ കൊണ്ടു വരാനാവില്ല എന്നതിനാലാണ് ബ്രസീല്‍ താരത്തിന്റെ ബാര്‍സയിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാകുന്നത്. ലൗതാരോ മാര്‍ട്ടിനെസില്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇന്റര്‍ മിലാനോട് സംസാരിച്ചിരുന്നു. എന്നാല്‍ പരസ്പര ധാരണയില്‍ എത്താനായില്ല. പരിശീലകന്‍ ക്വികെ സെറ്റിയെനു പകരം മുന്‍ താരം ചാവി ഹെര്‍ണാണ്ടസിനെ കൊണ്ടു വരുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ബര്‍ത്തോമ്യു പറഞ്ഞു.

News, World, Football, Leonal Messi, Neymar, Players, Barcelona President Bartomeu Rules Out ‘Unlikely’ Neymar Signing And Speaks On Messi, Setien Futures

ബാര്‍സയുമായുള്ള മെസ്സിയുടെ നിലവിലെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കുകയാണ്. 'വിരമിക്കുന്നതു വരെ ബാര്‍സയ്ക്കു വേണ്ടി കളിക്കണം എന്നാണ് ആഗ്രഹമെന്ന് മെസ്സി പലവട്ടം വ്യക്തമാക്കിയതാണ്. അതു കൊണ്ടു തന്നെ ക്ലബ്ബുമായി അദ്ദേഹം കരാര്‍ പുതുക്കും..' സ്പാനിഷ് മാധ്യമത്തിലെ അഭിമുഖത്തില്‍ ബര്‍ത്തോമ്യു പറഞ്ഞു.

കരാര്‍ പുതുക്കാന്‍ ഏറ്റവും താല്‍പര്യമുള്ള താരം ആരെന്നതിന് ജര്‍മന്‍ ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍സ്റ്റെഗന്റെ പേരാണ് ബര്‍ത്തോമ്യു പറഞ്ഞത്.
 
Keywords: News, World, Football, Leonal Messi, Neymar, Players, Barcelona President Bartomeu Rules Out ‘Unlikely’ Neymar Signing And Speaks On Messi, Setien Futures


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?