കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട: ദുബൈയില്‍ നിന്നെത്തിയ ആറുപേരില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണം പിടികൂടി


കണ്ണൂര്‍: (www.kvartha.com 12.07.2020) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. രണ്ടര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ദുബൈയില്‍നിന്നും എത്തിയ ആറുപേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. കുഴമ്പ് രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തില്‍ നിന്നും കോവിഡ് ലോക് ഡൗണ്‍ തുടങ്ങിയതിനു ശേഷം സര്‍വീസ് നടത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നിന്നും ഇതുവരെയായി ഒരു കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

ഇതിനിടെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാന സര്‍വീസുകള്‍ കഴിഞ്ഞ ദിവസം മുതല്‍ പുനരാരംഭിച്ചു. ദുബൈ, ഷാര്‍ജ, അബൂദബി തുടങ്ങിയ രാജ്യങ്ങളില്‍ താമസമാക്കിയവര്‍ക്ക് തിരിച്ചു പോകുന്നതിനായാണ് സര്‍വീസുകള്‍ ആരംഭിച്ചത്. അവധിക്ക് നാട്ടിലെത്തിയവരില്‍ പലരും ലോക് ഡൗണിനെ തുടര്‍ന്ന് തിരിച്ചു പോകാന്‍ കഴിയാത്തവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. ദുബൈ, അബൂദബി എന്നിവിടങ്ങളിലേക്കാണ് ഞായറാഴ്ച വിമാന സര്‍വീസ് നടത്തിയത്.

File Photo:
Kannur, News, Kerala, Seized, Gold, Flight, Airport, Passengers, Lockdown, Covid 19, Gold seized from six persons in Kannur

ദുബൈയിലേക്ക് 48 പേരും അബൂദബിയിലേക്ക് 19 പേരുമാണ് യാത്ര തിരിച്ചത്. ദുബൈയിലേക്ക് 115 യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നെങ്കിലും യാത്രാനുമതിക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ 67 പേര്‍ക്ക് പോകാനായില്ല. യാത്ര ചെയ്യുന്നവര്‍ക്ക് റീ എന്‍ട്രി സര്‍ട്ടിഫിക്കറ്റും യുഎഇ സര്‍ക്കാരിന്റെ അനുമതിയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

കോവിഡ് പരിശോധനാ ഫലം ലഭിച്ച് 96 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ എത്തുന്ന വിധം യാത്ര ക്രമീകരിക്കുകയും വേണം. യുഎഇ സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് എന്‍ട്രി പെര്‍മിറ്റ് ലഭിച്ചത്. 13, 16, 20, 26 തീയതികളില്‍ ദുബൈയിലേക്കും 15,19 തീയതികളില്‍ ഷാര്‍ജയിലേക്കും കണ്ണൂരില്‍ നിന്ന് സര്‍വീസുകള്‍ നടത്തും.

Keywords: Kannur, News, Kerala, Seized, Gold, Flight, Airport, Passengers, Lockdown, Covid 19, Gold seized from six persons in Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?