ധരിച്ചിരിക്കുന്ന വസ്ത്രത്തിനകത്ത് ഇനി എസി ഘടിപ്പിക്കാം; മാജിക്ക് മൗസിന്റെ വലിപ്പത്തിലുള്ള സോണിയുടെ എയര്‍ കണ്ടീഷ്ണറിന്റെ വില വിവരങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം

ടോക്കിയോ: (https://ift.tt/3efTtLM) പുതുപുത്തന്‍ ആശയങ്ങളുടെ ലോകത്ത് ശരീരത്തില്‍ ധരിക്കാന്‍ സാധിക്കുന്ന എയര്‍ കണ്ടീഷ്‌നറുമായി സോണി രംഗത്ത്. റീഓണ്‍ പോക്കറ്റ് എന്നാണ് ഈ എസിക്ക് സോണി നല്‍കിയിരിക്കുന്ന പേര്. 13,000 രൂപയാണ് ജപ്പാനീസ് യെന്‍ ആണ് ഇതിന്റെ വില. എന്നാലിപ്പോള്‍ ജപ്പാനില്‍ മാത്രമാണ് ഇത് ലഭ്യമാകുന്നത്. ആപ്പിളിന്റെ മാജിക്ക് മൗസിന്റെ വലിപ്പത്തില്‍ ഉള്ളതാണ് സോണിയുടെ റീഓണ്‍ പോക്കറ്റ്.

News, World, Tokyo, Technology, Electronics Products, Smart Phone, Body, Sony wearable air conditioner will keep you cool during the summer

ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പോക്കറ്റിലോ, ഇത് വയ്ക്കാന്‍ പിറകില്‍ പൗച്ചുള്ള പ്രത്യേക ടീഷര്‍ട്ടിലോ ഇത് ഘടിപ്പിക്കാം. ചൂടേറിയ കാലവസ്ഥയില്‍ ധരിക്കുന്നയാള്‍ക്ക് തണുപ്പ് നല്‍കാന്‍ ഈ ചെറിയ ഉപകരണത്തിന് സാധിക്കും. ശരീരത്തില്‍ നിന്നുള്ള ചൂടുവായു പുറത്തേക്ക് തള്ളുവാന്‍ ഇതില്‍ ചെറിയ ഫാന്‍ ഉണ്ട്. ഇതിനൊപ്പം ഇത് നിയന്ത്രിക്കാനുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ലഭ്യമാണ്.

ബ്ലൂടൂത്ത് വഴി എസിയുമായി കണക്ട് ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴി താപനിലയും മറ്റ് കാര്യങ്ങളും കണ്‍ട്രോള്‍ ചെയ്യാം. ഐഒഎസിലും ആന്‍ഡ്രോയ്ഡിലും ഈ ആപ്പ് ലഭിക്കും.

രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെയാണ് ഈ എസിയുടെ ബാറ്ററി ലൈഫ് എന്നാണ് സോണിയുടെ ഉറപ്പു വരുത്തുന്നത്. അന്തരീക്ഷ താപനില അനുസരിച്ച് ഓട്ടോമാറ്റിക്ക് മോഡില്‍ പ്രവര്‍ത്തിക്കാനും ഈ ശരീരത്തില്‍ ധരിക്കാവുന്ന എസിക്ക് സാധിക്കും.

Keywords: News, World, Tokyo, Technology, Electronics Products, Smart Phone, Body, Sony wearable air conditioner will keep you cool during the summer


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?