രാജീവ്ഗാന്ധി വധകേസ് പ്രതി നളിനി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു


ചെന്നൈ: (https://ift.tt/39fOycM) രാജീവ്ഗാന്ധി വധകേസ് പ്രതി നളിനി ചൊവ്വാഴ്ച പുലര്‍ച്ചെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. സെല്ലില്‍ നളിനിക്ക് ഒപ്പമുള്ള തടവുകാരിയെ മറ്റൊരു ബ്ലോക്കിലേക്ക് മാറ്റണമെന്ന നളിനിയുടെ ആവശ്യം അംഗീകരിക്കാത്തതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.


അതേസമയം നളിനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി വ്യക്തമാക്കി. വെല്ലൂര്‍ ജയിലില്‍നിന്ന് പുഴല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ജയിലിലെ ആത്മഹത്യാശ്രമം സംശയകരമാണെന്നും അധികൃതര്‍ സത്യം മറച്ചുവയ്ക്കുന്നുവെന്ന് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

 News, National, India, Chennai, RajivGandhi, Death, Accused, Police, Lawyer, Prison, Suicide Attempt, Rajiv Gandhi assassination case life convict Nalini attempted suicide in Vellore prison

1991 മെയ് 21 -ന് രാത്രി പത്തരയോടെയാണ് ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ആ കൊലക്കേസിലെ പ്രതികള്‍ 1998 ജനുവരിയില്‍ സ്പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്കുശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.

1999 മെയ് 11 -ന് മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിനു ശേഷം 2014 -ല്‍ സുപ്രീം കോടതി നളിനിയടക്കം മൂന്നുപേരുടെ വധശിക്ഷ അവര്‍ സമര്‍പ്പിച്ച ദയാഹര്‍ജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്ന കാരണത്തിന് ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി.

Keywords: News, National, India, Chennai, RajivGandhi, Death, Accused, Police, Lawyer, Prison, Suicide Attempt, Rajiv Gandhi assassination case life convict Nalini attempted suicide in Vellore prison


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?