പാലത്തായി പീഡനക്കേസില്‍ നേരറിയാന്‍ വനിതാ ഐ പി എസ് ഓഫീസര്‍മാര്‍ വരും
പാനൂര്‍: (https://ift.tt/3jCaUdp) പാലത്തായി പീഡനക്കേസില്‍ പുതിയ അന്വേഷണ സംഘം വരുന്നു. ഇതിന്റെ ഭാഗമായി ക്രൈം ബ്രാഞ്ചിന് പകരം രണ്ടു വനിതാ ഐ പി എസ് ഓഫീസര്‍മാരെ അന്വേഷണ ചുമതലയേല്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചതായാണ് വിവരം.
പാലത്തായില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ കുനിയില്‍ പദ്മരാജന്‍ പീഡിപ്പിച്ച കേസിലെ തുടരന്വേഷണത്തിനായി രണ്ട് വനിതാ ഐ പി എസ് ഉദ്യോഗസ്ഥര്‍ വരുന്നതോടെ പൊലിസിനെതിരെയുള്ള പ്രതിഷേധം തണുക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. കാസര്‍കോട് എസ് പി ഡി ശില്‍പ, കണ്ണൂര്‍ നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി രേഷ്മ രമേശ് ഐ പി എസ് എന്നിവരാണ് അന്വേഷണത്തിനായെത്തുക. ക്രൈം ബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു പെണ്‍കുട്ടിയുടെ കുടുംബവും വിവിധ പാര്‍ട്ടികളും രംഗത്തെത്തിയതോടെയാണ് ആഭ്യന്തര വകുപ്പ് നിലവിലുള്ള അന്വേഷണ സംഘത്തെ ഉടച്ചുവാര്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.
കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി ശില്‍പയും, കണ്ണൂര്‍ നാര്‍കോടിക് സെല്ലിന്റെ ചുമതലയുള്ള രേഷ്മ രമേഷ് ഐ പി എസും കൂടിയെത്തുന്നതോടെ വനിതാ ഉദ്യോഗസ്ഥ കേസന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം നടപ്പാവുകയാണ്. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു. കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും പ്രതി കുട്ടിയെ പീഡിപ്പിച്ചോയെന്ന കാര്യം ഉറപ്പാക്കുന്ന തെളിവുകളൊന്നും ഇപ്പോഴില്ലെന്നും ഐ ജി ശ്രീജിത്ത് മുഹമ്മദലിയെന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തിയോട് ഫോണില്‍ സംസാരിക്കുന്നതിന്റെ റെക്കോര്‍ഡ് പുറത്തുവന്നിരുന്നു.
കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത് നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഐ ജി ശ്രീജിത്തിനെ കേസിന്റെ ചുമതലയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
Keywords: Kannur, Kerala, News, Molestation, Case, Lady police, Officers, 2 lady IPS officers to Re investigate Palathai case
Powered by Info News For You

Comments
Post a Comment