കര്‍ക്കിടക വാവ്: കോവിഡ് നിയന്ത്രണം, ബലിതര്‍പ്പണ ചടങ്ങുകള്‍ ഇത്തവണ വീടുകളില്‍

കണ്ണൂര്‍: (www.kvartha.com 20.07.2020) തിങ്കളാഴ്ച കര്‍ക്കടക മാസത്തിലെ കറുത്തവാവ്. സൂര്യന്‍ ദക്ഷിണായനത്തിലേക്ക് പ്രവേശിച്ചതിന് ശേഷമുള്ള ആദ്യത്തെ കറുത്തവാവ്. മണ്‍മറഞ്ഞു പോയ ബന്ധുമിത്രാദികള്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിന് ഏറ്റവും ഉത്തമമായ ദിവസം. ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളില്‍ ആയിരങ്ങളുടെ ആള്‍ക്കൂട്ടം ഇത്തവണ ഉണ്ടാകില്ല. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഇത്തരം ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണം ഒഴിവാക്കുകയോ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം നടക്കാത്ത സാഹചര്യത്തില്‍ നഗര-ഗ്രാമ വിത്യാസമില്ലാതെ ഹൈന്ദവ വിശ്വാസികളുടെ നിരവധി വീടുകളില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഹൈന്ദവാചാരപ്രകാരം വീടുകളില്‍വെച്ച് ബലിതര്‍പ്പണം നടത്തുന്നത് ഉത്തമംതന്നെയെന്ന് പഴമക്കാര്‍ വ്യക്തമാക്കുന്നു. ബലിതര്‍പ്പണത്തിന് ഇല്ലം (വീട്) ഉത്തമമെന്ന് പഴയകാലത്തെ ഗ്രന്ഥങ്ങളിലും വ്യക്തമാക്കുന്നുണ്ട്.

Kannur, News, Kerala, Temple, Religion, House, Karkkidaka vavu, Karkkidaka vavu today

മരണപ്പെട്ടവര്‍ ജീവിച്ചിരുന്ന വീടുകളില്‍ത്തന്നെ അവരെ സ്മരിക്കുന്നതാണ് ഉത്തമമെന്ന വിശ്വാസം നിലവിലുളളതു കൊണ്ട് തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും കടല്‍ത്തീരങ്ങളിലും തര്‍പ്പണം ചെയ്യാന്‍ കഴിയില്ലെങ്കിലും എല്ലാ വ്രത ശുദ്ധിയോടും കൂടി ബലിതര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തയ്യാറായി കഴിഞ്ഞു. അതിരാവിലെ കുളിച്ച് ശരീര ശുദ്ധിയോടെ വീട്ടുമുറ്റത്തെ ബലിമൂലയില്‍ പരേതാത്മാവിനെ സങ്കല്പിച്ച് ദര്‍ഭ കൊണ്ടുണ്ടാക്കിയ മോതിരം അണിഞ്ഞ് ഉണക്കലരി ചോറ് ഉരുളകളാക്കി പരിശുദ്ധമായ ദര്‍ഭയുടെ മുകളില്‍ അര്‍പ്പിച്ച് ഇതില്‍ എള്ളും പൂവും ജലവും അര്‍പ്പിച്ച് പിതൃക്കളെ സ്മരിക്കുന്ന ചടങ്ങാണ് നടക്കുക.

Keywords: Kannur, News, Kerala, Temple, Religion, Covid 19, House, Karkkidaka vavu, Karkkidaka vavu today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?