ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെ അക്രമാസക്തരാക്കുമെന്ന് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്

അബൂദബി: (www.kvartha.com 11.07.2020) ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെ അക്രമാസക്തരാക്കുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ് . കുട്ടികളെയും കൗമാരക്കാരെയും ഒരുപോലെ ആക്രമണകാരികളാക്കുകയും കുറ്റകൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ഗെയിമുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പൊലീസ് പറയുന്നു. അവധിക്കാലത്ത് ഓണ്‍ലൈന്‍ ഗെയിമുകളുടെ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ഇതുസംബന്ധിച്ച പൊലീസിന്റെ മുന്നറിയിപ്പുകള്‍;

* ഇത്തരം ഗെയിമുകള്‍ അമിതമായി കളിക്കുന്നത് മാനസിക പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

* യാഥാര്‍ഥ്യത്തില്‍നിന്ന് സാങ്കല്‍പിക ലോകത്ത് മുഴുകി കുട്ടികള്‍ കുടുംബത്തില്‍നിന്ന് അകന്നു പോകാനും ഇടവരും.

Keep an eye on kids while they play e-games: UAE police to parents, Abu Dhabi, News, Children, Lifestyle & Fashion, Warning, Police, Parents, Gulf, World

* കാണുന്നതിനെ അനുകരിക്കാനുള്ള ശ്രമം കുട്ടികളില്‍ ഉണ്ടാകുമ്പോള്‍ അക്രമവും വിനോദത്തിനുള്ള മാര്‍ഗമായി അവര്‍ കരുതിയേക്കാം. അങ്ങനെ തുടങ്ങുന്ന കുട്ടികള്‍ പിന്നീട് ഇതര കുട്ടികളെ വാക്കാലും ശാരീരികമായും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന തലത്തിലേക്കു വരെ എത്താന്‍ സാധ്യതയുണ്ട്.

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

* നല്ലതും ഉപദ്രവമില്ലാത്ത ഉള്ളടക്കമുള്ള ഗെയിമുകള്‍ തിരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ സഹായിക്കണം

* ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ അനുയോജ്യമായ സമയം നിശ്ചയിക്കണം.

* ഡ്രോയിങ്, കളറിങ്, ക്യൂബുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, വായന തുടങ്ങിയ കാര്യങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കണമെന്നും മാതാപിതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു.

Keywords: Keep an eye on kids while they play e-games: UAE police to parents, Abu Dhabi, News, Children, Lifestyle & Fashion, Warning, Police, Parents, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?