വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം; നാലുപേര്‍ക്ക് പരിക്കേറ്റു
വിശാഖപട്ടണം: (www.kvartha.com 14.07.2020) ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഫാര്‍മ സിറ്റിയിലെ രാംകി സിടിവി സോല്‍വെന്റ്‌സ് കെട്ടിടത്തില്‍ തിങ്കളാഴ്ച രാത്രി11 മണിയോടെയാണ് സംഭവം. തീപിടിത്തത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. കമ്പനിയില്‍ ഉഗ്ര ശബ്ദത്തില്‍ സ്‌ഫോടനമുണ്ടാവുകയും ഇതേതുടര്‍ന്ന് തീ പടരുകയും ചെയ്യുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവം നടക്കുമ്പോള്‍ നാല് തൊഴിലാളികള്‍ പ്ലാന്റിനകത്തുണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്താനായെങ്കിലും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ മല്ലേശ്വര്‍ റാവു എന്ന തൊഴിലാളിയെ ഗജുവാകയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്ലാന്റിലെ നാല് റിയാക്ടറുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വിശാഖപട്ടണം കലക്ടര്‍ വി വിനയ് ചന്ദ് അറിയിച്ചു.
അപകട വിവരമറിഞ്ഞയുടന്‍ ജില്ലാ ഭരണകൂടം തീയണക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ചന്ദ് അറിയിച്ചു. എന്നാല്‍ തീപിടുത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിശാഖപട്ടണം കമ്മീഷണര്‍ രാജീവ് കുമാര്‍ മീന പറഞ്ഞു.
Keywords: Visakhapatnam, News, National, Fire, Explosions, Injured, injury, hospital, District Collector, Chemical plant, Massive explosion in chemical plant in Visakhapatnam pharma city; 4 injured

Powered by Info News For You

Comments
Post a Comment