കല്യാണം അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ജയിച്ചാല്‍ മാത്രം: റാഷിദ് ഖാന്‍


കാബൂള്‍: (https://ift.tt/3iYdYjy) അഫ്ഗാനിസ്ഥാന്‍ ഐസിസി ലോകകപ്പ് ജയിച്ചതിന് ശേഷം മാത്രമെ താന്‍ വിവാഹിതനാവൂ എന്ന് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. വിവാഹിതനാവണമെങ്കിലും വിവാഹം നിശ്ചയം നടത്തണമെങ്കിലും അഫ്ഗാന്‍ ലോകകപ്പ് ജയിക്കണമെന്ന് ആസാദി റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് 21കാരനായ റാഷിദ് മനസ്സു തുറന്നത്.

News, World, International, Kabul, Sports, World Cup, Winner, Marriage, Twenty-20, Will get married once Afghanistan lift World Cup says spinner Rashid Khan

കഴിഞ്ഞ ലോകകപ്പില്‍ റാഷിദ് അംഗമായ അഫ്ഗാന്‍ ടീം 9 മത്സരങ്ങളും തോറ്റിരുന്നു. ടീമിലെ സൂപ്പര്‍ താരമായ റാഷിദ് ലോകമെങ്ങുമുള്ള ട്വന്റി20 ലീഗുകളിലെ വിലപിടിപ്പുള്ള താരവുമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്.

ടി20 ലോകകപ്പുകളില്‍ നാലു തവണയും ഏകദിന ലോകപ്പില്‍ രണ്ട് തവണയും കളിച്ചിട്ടുള്ള അഫ്ഗാന് വലിയ നേട്ടങ്ങള്‍ ഇതുവരെ സ്വന്തമാക്കാനായിട്ടില്ല. 2015ലും 2019ലും ഏകദിന ലോകകപ്പില്‍ ലീഗ് ഘട്ടം കടക്കാന്‍ അഫ്ഗാന് കഴിഞ്ഞിരുന്നില്ല. 2015ല്‍ സ്‌കോട്ലന്‍ഡിനെതിരെ നേടിയ ജയം മാത്രമാണ് ക്രെഡിറ്റിലുള്ളത്. 2019ലെ ലോകകപ്പില്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തി ജയത്തിന് അടുത്തെത്താന്‍ അഫ്ഗാന് കഴിഞ്ഞിരുന്നു.

ടി20 ലോകകപ്പുകളില്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ ജയിക്കാന്‍ അഫ്ഗാനായി. 2016ലെ ടി20 ലോകകപ്പില്‍ 11 വിക്കറ്റുമായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാവാന്‍ റാഷിദിന് കഴിഞ്ഞിരുന്നു.

അതേസമയം റാഷിദിന്റെ പ്രസ്താവനക്ക് പിന്നാലെ ആരാധകര്‍ ട്രോളുമായി രംഗത്തെത്തി.

Keywords: News, World, International, Kabul, Sports, World Cup, Winner, Marriage, Twenty-20, Will get married once Afghanistan lift World Cup says spinner Rashid Khan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?