സോളാറില്‍ ഉന്നതന്‍മാരെ കുടുക്കിയ സരിത എന്ന വന്‍മരം വീണു; ഇപ്പോള്‍ സ്വര്‍ണം സ്വപ്‌ന; സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ

തിരുവനന്തപുരം: (www.kvartha.com 07.07.2020) സോളാറില്‍ ഉന്നതന്‍മാരെ കുടുക്കിയ സരിത എന്ന വന്‍മരം വീണു. ഇപ്പോള്‍ സ്വര്‍ണം സ്വപ്‌നയാണ് ട്രെന്‍ഡ്. സോളാര്‍ വിവാദത്തില്‍ സരിതയെ ഏറ്റെടുത്ത ട്രോളന്മാര്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയ്ക്ക് പുറകെ ആണ്. വലത് പക്ഷത്തിന് സോളാര്‍ സരിതയെങ്കില്‍ ഇടത് പക്ഷത്തിന് സ്വര്‍ണം സ്വപ്നയുണ്ടെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍.

സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി ശിവശങ്കറുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് സി പി എമ്മിലെ പലര്‍ക്കും ഇത്തരത്തില്‍ ബന്ധമുണ്ടെന്ന തരത്തില്‍ വിവാദങ്ങള്‍ കനത്തത്. ഇതോടെയാണ് ട്രോളന്മാര്‍ വിഷയം ഏറ്റെടുത്തത്. വിഷയത്തില്‍ സി പി എം സൈബര്‍ ഇടങ്ങളും നിശബദമാണ്. 'സ' യില്‍ തുടങ്ങുന്ന രണ്ട് സ്ത്രീകള്‍ ഇടതിനും വലതിനും വിനയായി എന്നാണ് ട്രോളര്‍മാരുടെ പക്ഷം. സോഷ്യല്‍ മീഡിയയില്‍ ആവട്ടെ സ്വര്‍ണം സ്വപ്നയുടെ ട്രോളുകള്‍ വന്ന് നിറയുകയാണ്.

Social media troll about swapna in gold case, Thiruvananthapuram, News, Smuggling, Allegation, Social Network, Oommen Chandy, Kerala

നേരത്തെ യു ഡി എഫ് സര്‍ക്കാര്‍ക്കാരിന്റെ ഭരണം അവസാനിക്കാറായപ്പോഴാണ് സരിത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അടക്കം ആരോപണങ്ങള്‍ കൊണ്ട് കുടുക്കിയത്. ഇതോടെ തുടര്‍ന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു.

ചരിത്രം ഇപ്പോള്‍ സ്വപ്‌നയിലൂടെ വീണ്ടും ആവര്‍ത്തിക്കുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന് ഇനി ഒരു വര്‍ഷം മാത്രമാണ് ഭരണം അവസാനിക്കാനുള്ളത്. അതിനിടെയാണ് സ്വര്‍ണക്കടത്തുകേസില്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.

Keywords: Social media troll about swapna in gold case, Thiruvananthapuram, News, Smuggling, Allegation, Social Network, Oommen Chandy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?