യുവതിയുമൊത്ത് പൊലീസ് ജീപ്പില്‍ കറങ്ങിയ സിഐക്ക് സസ്‌പെന്‍ഷന്‍, ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം

കണ്ണൂര്‍: (https://ift.tt/3e0OXAz) യുവതിയുമൊത്ത് പൊലീസ് ജീപ്പില്‍ കറങ്ങിയ സിഐക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ കരികോട്ടക്കരി സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പക്ടറെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിഐ സിആര്‍ സിനുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ ഷബീറിനെ കണ്ണൂര്‍ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. ഇരിട്ടിക്കടുത്തുള്ള യുവതിയുമൊത്ത് എറണാകുളം സ്വദേശിയായ സിഐ പൊലീസ് ജീപ്പില്‍ കറങ്ങിയെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.

News, Kerala, Kannur, Police, Vehicles, Police men, Whatsapp, Suspension, Transfer, Karikkottakary circle inspector suspended for misusing police jeep

ജില്ലാ പൊലീസ് മേധാവിക്ക് വാട്‌സ് ആപ്പില്‍ കിട്ടിയ പരാതി ഡിസിആര്‍ബി ഡിവൈഎസ്പി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി സിഐയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

എന്നാല്‍ എറണാകുളത്തു ജോലി ചെയ്തിരുന്ന യുവതിയുമായുള്ള പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്തെന്നായിരുന്നു സിഐയുടെ വിശദീകരണം. കണ്ണൂര്‍ അഡിഷണല്‍ എസ്പി പ്രജീഷ് തോട്ടത്തിലാണ് തുടര്‍ അന്വേഷണം നടത്തുന്നത്.
 
Keywords: News, Kerala, Kannur, Police, Vehicles, Police men, Whatsapp, Suspension, Transfer, Karikkottakary circle inspector suspended for misusing police jeep


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?