എലി വര്‍ഗത്തില്‍ പെട്ട മാമറ്റിന്റെ മാംസത്തില്‍ നിന്ന് ചൈനയില്‍ ബ്യൂബോണിക് പ്ലേഗ്; പടര്‍ന്നു പിടിക്കാന്‍ സാധ്യതയെന്ന് അധികൃതര്‍; ജാഗ്രതാനിര്‍ദേശം


ബെയ്ജിങ്: (https://ift.tt/2ZH3r3C) കൊവിഡ് എന്ന മഹാമാരിക്ക് പിന്നാലെ ചൈനയില്‍ വീണ്ടും മറ്റൊരും സാംക്രമിക രോഗം. എലി വര്‍ഗത്തില്‍ പെട്ട ജന്തുവിന്റെ മാംസത്തില്‍ നിന്ന് ചൈനയില്‍ ബ്യൂബോണിക് പ്ലേഗ് സംശയത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി. ചൈനയിലെ ബായനോറില്‍ ആണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്ലേഗ് പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ലെവല്‍ III ജാഗ്രതാനിര്‍ദേശം നല്‍കിയതായി പീപ്പിള്‍സ് ഡെയ്‌ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗലക്ഷണങ്ങളോടു കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ക്ക് ബ്യൂബോണിക് പ്ലേഗാണെന്നുള്ള സംശയത്തെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2020 അവസാനം വരെ മുന്‍കരുതല്‍ തുടരണമെന്ന് പ്രാദേശിക ആരോഗ്യ അധികൃതര്‍ അറിയിച്ചു.

News, World, China, diseased, Health, WHO, World Health Organisation, Warning, Chinese City Warns Of Bubonic Plague After 2 Cases

പന്നികളില്‍ നിന്നുണ്ടായേക്കാമെന്ന് സംശയിക്കുന്ന മഹാമാരിയെ കുറിച്ചുള്ള മുന്നറിയിപ്പിന് ശേഷമാണ് ബ്യൂബോണിക് പ്ലേഗിനെ കുറിച്ചുള്ള ജാഗ്രതാനിര്‍ദേശം ചൈനയില്‍ നല്‍കിയിരിക്കുന്നത്.

മനുഷ്യരില്‍ പ്ലേഗ് പടര്‍ന്നു പിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ വിവരമറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഖോവ്ഡ് പ്രവിശ്യയില്‍ രോഗലക്ഷണങ്ങളുമായെത്തിയ രണ്ട് പേര്‍ക്ക് ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചതായി ഷിന്‍ഹ്വാ വാര്‍ത്താ ഏജന്‍സി ജൂലായ് ഒന്നിന് റിപ്പോര്‍ട്ട് ചെയ്തു. ഇരുപത്തിയേഴുകാരനും സഹോദരനായ പതിനേഴുകാരനുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

എലി വര്‍ഗത്തില്‍ പെട്ട മാമറ്റിന്റെ(ങമൃാീ)േമാംസം ഭക്ഷിച്ചതില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്നും മാമറ്റിന്റെ മാംസം കഴിക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 146 പേര്‍ വിവിധ ആശുപത്രികളില്‍ നിരിക്ഷണത്തിലാണ്.

മാമറ്റ് ഉള്‍പ്പെടെയുള്ള എലി വര്‍ഗത്തില്‍ പെട്ട ജീവികളുടെ ശരീരത്തിലെ ഒരുതരം ചെള്ളാണ് രോഗം പരത്തുന്നത്. സമയത്തിന് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗബാധയുണ്ടായി 24 മണിക്കൂറിനകം രോഗിയുടെ മരണം സംഭവിക്കാമെന്ന് ലോകാരോഗ്യസംഘടന(ഡബ്ല്യുഎച്ച്ഒ)പറയുന്നു. പാകം ചെയ്യാത്ത മാമറ്റ് മാംസം ഭക്ഷിച്ചതിനെ തുടര്‍ന്ന് ബയാന്‍-ഉല്‍ഗി പ്രവിശ്യയില്‍ ദമ്പതിമാര്‍ ഒരു കൊല്ലം മുമ്പ് രോഗം ബാധിച്ച് മരിച്ചിരുന്നു.

Keywords: News, World, China, diseased, Health, WHO, World Health Organisation, Warning, Chinese City Warns Of Bubonic Plague After 2 Cases


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?