ലോക്ഡൗണ്‍ മൂന്നാഴ്ച പിന്നിടുമ്പോള്‍ നഗരവാസികള്‍ അസ്വസ്ഥര്‍; ഇളവുകള്‍ വേണമെന്ന് മേയര്‍ പറഞ്ഞതോടെ മന്ത്രി യോഗം വിളിച്ചു
തിരുവനന്തപുരം: (www.kvartha.com 28.07.2020)മൂന്നാഴ്ചയിലധികമായി തിരുവനന്തപുരം നഗരപരിധിയില്‍ ലോക്ഡൗണ്‍ തുടരുന്നതോടെ ജനജീവിതം ബുദ്ധിമുട്ടിലാണെന്നും കൂടുതല്‍ ഇളവുകള്‍ വേണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. ഇതേ തുടര്‍ന്ന് മേയര്‍ കെ.ശ്രീകുമാറും ഇക്കാര്യം ഉന്നിച്ചു. ഇതോടെ ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉന്നതതല യോഗം വിളിച്ചു. കണ്ടയിന്‍മെന്റ് സോണുകളിലൊഴികെ ഇളവുകള്‍ വേണമെന്നാണ് നഗരസഭയുടെ ആവശ്യം. യോഗത്തിന്റെ ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് നല്‍കും. ചൊവ്വാഴ്ച വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.
തിരുവനന്തപുരം നഗരത്തെ ക്ലസ്റ്ററുകളുടെയും കണ്ടയിന്‍മെന്റ് സോണുകളുടെയും അടിസ്ഥാനത്തില്‍ തിരിക്കാന്‍ ആലോചനയുണ്ടെന്ന് മേയര്‍ കെ.ശ്രീകുമാര്‍ പറഞ്ഞു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള കൗണ്‍സിലര്‍മാരോടും ജീവനക്കാരോടും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവായ ഏഴ് കൗണ്‍സിലര്‍മാരുടെ സാമ്പിള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വയറോളജിയിലും അയച്ചിരുന്നു. ഫലം വന്നപ്പോള്‍ എല്ലാവര്‍ക്കും നെഗറ്റീവാണ്. നഗരസഭാ പരിധിയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
പൂന്തുറ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കൂടുതല്‍ പരിശോധന നഗരസഭ നടത്തും. അതുപോലെ ആളുകള്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നും മേയര്‍ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ മേയറും സ്വയം നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ അദ്ദേഹം പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായി. ചാല, പാളയം ഉള്‍പ്പെടെയുള്ള പ്രധാന മാര്‍ക്കറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണുള്ളത്. വരുമാനം നിലച്ചതോടെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. നഗരപരിധിയില്‍ പത്തിലധികം കോളനികളാണുളളത്. അവിടങ്ങളില്‍ ചുമട്ടുതൊഴിലാളികളും വീട്ടുജോലിക്ക് പോകുന്നവരും ഉള്‍പ്പെടെ നൂറു കണക്കിന് പേര്‍ക്ക് ജോലിക്ക് പോകാനാകാത്ത അവസ്ഥയാണുള്ളത്.
ലോക്ഡൗണ്‍ തുടര്‍ന്നാല്‍ ഇവരൊക്കെ പട്ടിണിയിലേക്ക് നീങ്ങും. മത്സ്യവിപണനം നിരോധിച്ചതോടെ തീരപ്രദേശത്തുള്ളവരുടെ വരുമാനം നിലച്ചു. ജൂലായ് 31 വരെ സമരങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുള്ളത് കൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ സമരത്തിന് ഇറങ്ങാത്തതെന്ന് സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഢറേഷന്‍ ദേശീയ സെക്രട്ടറി ടി.പീറ്റര്‍ പറഞ്ഞു. നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ അതിന് അനുസരിച്ചുള്ള സഹായങ്ങളോ, പദ്ധതികളോ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുകയോ, പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്നും പീറ്റര്‍ പറഞ്ഞു.

Keywords: Trivandrum Mayor wants more relaxation in lockdown, Trivandrum, Mayor K. Sreekumar, Lockdown, Costal zone, Fishermen, T.Peeter, Starvation,Chala Market, Jobless, Ban
Powered by Info News For You

Comments
Post a Comment