പാലത്തായി പ്രതിക്ക് ജാമ്യം: പൊലീസിന്റേയും സര്‍ക്കാരിന്റേയും വീഴ്ച: യൂത്ത് ലീഗ്


ഉദുമ (www.evisionnews.co): പാലത്തായി പെണ്‍കുട്ടി അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ട കേസിലെ ബിജെപി നേതാവ് കൂടിയായ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതിന് പിന്നില്‍ സര്‍ക്കാരിന്റേയും പോലീസിന്റേയും ഗുരുതര വീഴ്ചയാണെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ആസിഫ് മാളിക, ജനറല്‍ സെക്രട്ടറി എംബി ഷാനവാസ് ആരോപിച്ചു. 

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതും തൊണ്ണൂറാം ദിവസം പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ പോക്‌സോ കേസ് വകുപ്പുകള്‍ പോലും ചേര്‍ക്കാതെ ദുര്‍ബലമായ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത് പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുകയും പുനരന്വേഷണം നടത്തി പ്രതികള്‍ ശിക്ഷിക്കപ്പെടുകയും വേണം. ഇരയുടെ നീതിക്ക് വേണ്ടി നിലകൊള്ളാതെ ഭരണകൂടവും പോലീസും നടത്തിയ നീക്കം കേരളത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?