കര്‍ക്കിടകം ഒന്ന്: അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തി പുതിയൊരു രാമജപമാസം കൂടി
കൊച്ചി: (www.kvartha.com 16.07.2020) കര്‍ക്കിടകം ഒന്ന്. കാലക്കേടുകളെ അതിജീവിക്കാന്‍ മലയാളികള്‍ ആധ്യാത്മികപാതയില്‍ കൂടുതല്‍ കഴിയുന്ന രാമായണ മാസത്തിന് തുടക്കം. അജ്ഞാനമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തുന്നതിന് വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടക മാസത്തില്‍ പ്രധാന്യമര്‍ഹിക്കുന്നത്.
മലയാള വര്‍ഷത്തിന്റെ അവസാന മാസമായ കര്‍ക്കിടകത്തെ വൃത്തിയോടെയും ശുദ്ധിയോടെയും പൊതുവെ കേരളീയരാണ് ആചരിക്കുന്നത്. കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. കര്‍ക്കിടകമാസത്തിന് പഞ്ഞമാസം എന്നുകൂടി അറിയപ്പെടുന്നു. അതിനു കാരണം കൂടിയുണ്ട്. കൊയ്ത്തും മെതിയുമൊക്കെ കഴിഞ്ഞ് മഴയും പെയ്തിറങ്ങിക്കഴിഞ്ഞാല്‍ മലയാളിക്ക് വര്‍ഷാവസാനത്തില്‍ കൈയിലുള്ളത് വറുതി മാത്രമായിരുന്നു.
പത്തായങ്ങള്‍ കാലിയായി. വയലുകള്‍ വെള്ളത്തില്‍ മുങ്ങി. അങ്ങനെ വറുതിയെ നേരിടാന്‍ രാമായണ ശീലുകളുടെ കാവ്യസൗരഭത്തിലും ആദര്‍ശങ്ങളിലും മലയാളി മുഴുകി. സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിന്റെയും ഓണത്തിന്റെയും കാത്തിരിപ്പിന്റെ മാസം കൂടിയാണ് കര്‍ക്കിടക മാസം.
Keywords: Kochi, News, Kerala, Religion, Karkidakam, Ramayanam, Malayali, Rain, Karkidakam begins in Kerala today

Powered by Info News For You

Comments
Post a Comment