സ്വര്‍ണകടത്ത് മുഖ്യമന്ത്രി ഓഫീസിന്റെ പങ്ക് അന്വേഷിക്കുക: യുഡിഎഫ് പഞ്ചായത്ത്തല പ്രതിഷേധ സംഗമം നടത്തി
കാസര്‍കോട്: (www.evisionnews.co) സ്വര്‍ണകടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വഷിക്കുക, കോവിഡ് കാരണം മരിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, ക്വാറന്റീന്‍ പ്രവര്‍ത്തനം പഞ്ചായത്ത്തലത്തില്‍ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്തലത്തില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി കോളിയടുക്കത്ത് സംഗമം സംഘടിപ്പിച്ചു.
യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, അഹമ്മദ് ഹാജി കോളിയടുക്കം, ബാബു മണിയങ്ങാനം, ടിപി അഷ്‌റഫ്, ബാലചന്ദ്രന്‍, രാജന്‍ കെ പൊയിനാച്ചി, ഷംസുദ്ധീന്‍ തെക്കില്‍, നസീര്‍ കോപ്പ നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment