കോവിഡ് പ്രതിരോധം: ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ ഒന്നരമാസത്തിനകം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം
ന്യൂഡെല്‍ഹി: (www.kvartha.com 03.07.2020) കോവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിന്‍ ഒന്നരമാസത്തിനകം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആഗസ്റ്റ് 15ഓടെ വാക്‌സിന്‍ ലഭ്യമാക്കണമെന്നാണ് ഐസിഎംആര്‍ വാക്‌സിന്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭാരത് ബയോടെക്‌നും മറ്റു സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ഐസിഎംആര്‍ ബയോടെക്കിന് കത്ത് കൈമാറി.
ഗവേഷണത്തിനും പഠനങ്ങള്‍ക്കുമൊടുവില്‍ തയ്യാറാക്കിയതാണ് കൊവാക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ വാക്‌സിന്‍. ഇത് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടതാണ്. വാക്‌സിന്‍ നിര്‍മാണത്തിലെ നിര്‍ണായക കടമ്പയായ ക്ലിനിക്കല്‍ ട്രയലിലാണ് വാക്‌സിന്‍ ഇപ്പോള്‍. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വാക്സിനാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റേത്. ഇതിന്റെ ഓരോ ഘട്ടവും കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്.
വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്. മനുഷ്യരില്‍ നടത്തുന്ന ക്ലിനിക്കല്‍ ട്രയല്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരക്കണമെന്നാണ് ഐസിഎംആര്‍ തലവന്‍ ഭാരത് ഭാര്‍ഗവ ഭാരത് ഭയോടെക് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: New Delhi, News, National, Health, Vaccine, COVID-19, Bharat Biotech, ICMR, Launch, Indigenous, Bharat Biotech-ICMR to launch indigenous Covid vaccine by August 15

Powered by Info News For You

Comments
Post a Comment