റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍; ചുരുക്കപ്പട്ടികയില്‍ എട്ട് പേര്‍
ന്യൂഡെല്‍ഹി: (https://ift.tt/3iYdYjy) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള അഭിമുഖം ജൂലൈ 23 ന് നടക്കും. ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയില്‍ എട്ട് പേരാണ് ഉള്ളത്. ഇവരിലൊരാളെ അഭിമുഖത്തിലൂടെ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കും. ഏറ്റവും മുതിര്‍ന്ന ഡെപ്യൂട്ടി ഗവര്‍ണറായ എന്‍എസ് വിശ്വനാഥന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.
പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ സമിതിക്ക് അന്തിമ പരിഗണനക്കായി പേരുകള്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഒഴിവ് കേന്ദ്രബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നതാണ്. റിസര്‍വ് ബാങ്ക് നിയമപ്രകാരം ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ രണ്ട് പേര്‍ ബാങ്കിലെ നിലവിലെ ഉദ്യോഗസ്ഥരായിരിക്കണം. മറ്റൊരാള്‍ കൊമേഴ്‌സ്യല്‍ ബാങ്കറും നാലാമത്തേത് സാമ്പത്തിക വിദഗ്ദ്ധനുമായിരിക്കണം.
ഫിനാന്‍ഷ്യല്‍ സെക്ടര്‍ റെഗുലേറ്ററി അപ്പോയ്ന്‍മെന്റ് സേര്‍ച് കമ്മിറ്റിയാണ് അനുയോജ്യരായ എട്ട് പേരെ തിരഞ്ഞെടുത്തത്. കേന്ദ്ര കാബിനറ്റ് സെക്രട്ടറി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, സാമ്പത്തിക കാര്യ സെക്രട്ടറി എന്നിവര്‍ക്ക് പുറമെ രണ്ട് സ്വതന്ത്ര അംഗങ്ങളുമായിരുന്നു ഈ സമിതിയില്‍ ഉണ്ടായിരുന്നത്.
നിലവിലെ ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ ബിപി കനുങ്കോ, എംകെ ജെയിന്‍, മൈക്കല്‍ ദേബബ്രത പത്ര എന്നിവരാണ്.

Keywords: News, National, India, New Delhi, RBI, Reserve Bank, Governor, Business, Finance, Eight shortlisted for post of RBI deputy governor reports
Powered by Info News For You

Comments
Post a Comment