കോവിഡ് പരിശോധന ഫലം നെഗറ്റീവ്: സാബിറിന്റെ മയ്യത്ത് ഖബറടക്കി


തൃക്കരിപ്പൂര്‍ (www.evisionnews.co): ചെന്നൈയില്‍ നിന്നും നാട്ടിലെത്തി നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ യുവാവിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. പടന്ന തെക്കെപ്പുറത്തെ പരേതനായ അബ്ദുല്‍ സലാമിന്റെ മകന്‍ എംഎസ് സാബിര്‍(32) ആണ് കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചെറുവത്തൂര്‍ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. അതിനിടയില്‍ കഴിഞ്ഞദിവസമാണ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 

ചെറുവത്തൂര്‍ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം സ്രവമെടുത്ത് പരിശോധനക്ക് അയച്ചിരുന്നു. പരിശോധ റിപ്പോര്‍ട്ട് വരുന്നതുവരെ തൃക്കരിപ്പൂര്‍ സ്വകാര്യ ആസ്പത്രി ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം നെഗറ്റീവ് ഫലം അറിഞ്ഞ ശേഷം വീട്ടില്‍ എത്തിച്ച് ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശം പാലിച്ച് പരിപാലനം നടത്തി പടന്ന വലിയ ജുമാ മസ്ജിദില്‍ മറവുചെയ്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?