തളിപ്പറമ്പ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി: മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നത് ഒരു വഴിയിലൂടെ മാത്രം


കണ്ണൂര്‍: (www.kvartha.com 09.07.2020) കണ്ണൂര്‍ ജില്ലയില്‍ കോവിഡ് സമൂഹ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തളിപ്പറമ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തളിപ്പറമ്പ് നഗരസഭ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടേക്ക് കടത്തിവിടുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. കടകള്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. തട്ടുകടകളിലും ഹോട്ടലുകളിലും ഇത് ബാധകമാക്കും.

ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പൊതു ഇടത്തില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.'അന്യസംസ്ഥാനത്ത് നിന്നും ചരക്ക് വാഹനങ്ങളില്‍ എത്തുന്നവരുമായി പണം ഇടപാട് നടത്തുമ്പോള്‍ ഗ്ലൗസ് ധരിക്കുന്നതും നിര്‍ബന്ധമാക്കുമെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, ഡിവൈഎസ്പി ടി കെ രത്‌നകുമാര്‍. എന്നിവര്‍ അറിയിച്ചു.

Kannur, News, Kerala, COVID-19, Vehicles, shop, Hotel, Taliparamba, Tightened, Mask, Covid regulations have been tightened in Taliparamba

Keywords: Kannur, News, Kerala, COVID-19, Vehicles, shop, Hotel, Taliparamba, Tightened, Mask, Covid regulations have been tightened in Taliparamba


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?