സ്വര്‍ണക്കടത്ത്: കസ്റ്റംസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട വിമാനത്താവള പരിസരത്ത് പൊലീസിന്റെ ക്യാമറയില്ല
തിരുവനന്തപുരം: (www.kvartha.com 10.07.2020) സ്വര്‍ണക്കടത്ത് വിവാദത്തില്‍ കസ്റ്റംസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട വിമാനത്താവള പരിസരത്ത് പൊലീസിന്റെ ക്യാമറയില്ല. ദൃശ്യങ്ങള്‍ നിരീക്ഷിച്ച് ഉന്നതരെ കണ്ടെത്താമെന്നുള്ള കസ്റ്റംസ് നീക്കത്തിന് ഇത് വന്‍ തിരിച്ചടിയായി. കൈവശമുള്ള ദൃശ്യങ്ങള്‍ നല്‍കാമെന്ന് പൊലീസ് അറിയിച്ചിരുന്നു. ആറ് ദിവസത്തെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്.

ഡിപ്ലോമാറ്റിക്ക് കാര്‍ഗോയില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യന്‍ സന്ദീപ് നായരാണെന്നാണ് കസ്റ്റംസ് പറയുന്നത്. സരിത് വെറും കണ്ണി മാത്രമാണെന്നും കസ്റ്റംസ് വിലയിരുത്തുന്നു. ആറുമാസത്തിനിടെ ഏഴുതവണയാണ് സ്വര്‍ണം കടത്തിയത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചില രാഷ്ടീയ-സാമൂഹിക നേതാക്കന്മാര്‍ക്കെതിരെ വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവയെല്ലാം നിഷേധിച്ച് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന സ്വപന രംഗത്തെത്തിയിരുന്നു.
Keywords: Kerala, Thiruvananthapuram, News, Air Plane, Airport, Gold, Smuggling, Case, Police, Customs, Officer, Custom's plain fails due to absence of Police camera near Airport.
Powered by Info News For You
Comments
Post a Comment