കോവിഡ് ബാധിച്ച് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു


മംഗളൂരു (www.evisionnews.co): കോവിഡ് ബാധിച്ച് മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു. കുടുംബസമേതം മംഗളൂരുവില്‍ താമസിച്ചുവരികയായിരുന്ന ഉപ്പള ബപ്പായിതൊട്ടിയിലെ മുഹമ്മദ് ഷഫീഖ് (52) ആണ് മരിച്ചത്. മംഗളൂരുവില്‍ ബിസിനസ് നടത്തിവരികയായിരുന്നു. നാല് ദിവസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മരിച്ചത്.

ബപ്പായിത്തൊട്ടിയിലെ അബ്ദുല്‍ അസീസിന്റെയും അസ്മത്തുന്നിസയുടെയും മകനാണ്. ഭാര്യ: വഹീദ ബാനു. മക്കള്‍: മുഹമ്മദ് സൂഫിയാന്‍, മുഹമ്മദ് സഫ്വാന്‍, സുഹൈല ബാനു. സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ, മുഹമ്മദ് അസ്ലം, അഫ്സല്‍, ജാവിദ്, നിസാം, ഫിര്‍ദൗസ് ബാനു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?