കാസര്‍കോട് വീണ്ടും കോവിഡ് മരണം: മരിച്ചത് അണങ്കൂര്‍ പച്ചക്കാട് സ്വദേശിനി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് വീണ്ടും കോവിഡ് മരണം. അണങ്കൂര്‍ പച്ചക്കാട്ടെ ഷാഫിയുടെ ഭാര്യ ഖൈറുന്നിസ (48) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവഷളായതിനെ തുടര്‍ന്ന് പുലര്‍ച്ചെ 5.30ഓടെ മരണപ്പെടുകയായിരുന്നു.

സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച ഇവര്‍ക്ക് എവിടെന്ന് രോഗമെത്തി എന്ന് വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് മരണം രണ്ടായി. ജുലൈ 19ന് ഉപ്പള ഹിദായത്ത് നഗറിലെ നഫീസ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?