സ്വപ്നയെ എനിക്കറിയാം; മറ്റു രണ്ടു പേരെയും പരിചയമുണ്ട്; കസ്റ്റംസിനോട് ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: (www.kvartha.com 15.07.2020) സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും തനിക്ക് പരിചയമുണ്ടെന്ന് കസ്റ്റംസിനോട് ശിവശങ്കര്‍ വെളിപ്പെടുത്തി. ഔദ്യോഗിക പരിചയം പിന്നീട് സൗഹൃദമായി മാറുകയായിരുന്നെന്നും സരിത്തിനേയും സന്ദീപിനേയും പരിചയപ്പെടുത്തിയത് സ്വപ്നയാണെന്നും ശിവശങ്കര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പത്തുമണിക്കൂറോളം ചോദ്യംചെയ്ത് കസ്റ്റംസ് വിട്ടയച്ചു. വൈകുന്നേരം നാലരമണിക്ക് തുടങ്ങിയ ചോദ്യംചെയ്യല്‍ അവസാനിച്ചത് രാവിലെ രണ്ടരയോടെയാണ്. സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെക്കുറിച്ചാണ്് കസ്റ്റംസ് ചോദ്യം ചെയ്യലില്‍ പ്രധാനമായും ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശിവശങ്കര്‍ പറഞ്ഞ കാര്യങ്ങള്‍ കസ്റ്റംസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. ഇന്നോ നാളെയോ വീണ്ടും ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കാം. മാത്രമല്ല ശിവശങ്കറിന്റെ കാര്യം പറഞ്ഞ് പ്രതിപക്ഷ പാര്‍ച്ചികള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
Keywords: Kerala, News, Gold, Smuggling, Case, Customs, Questioned, Police, IAS Officer, M Shiva Shankar, Principle Chief Secretary, gold smuggling case: customs interrogated M Sivasankar.
Powered by Info News For You
Comments
Post a Comment