സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു; പത്തനംതിട്ട ജില്ലയില്‍ വഴിയോരക്കച്ചവടം നിരോധിച്ചു
പത്തനംതിട്ട: (https://ift.tt/2CKie6f) സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ വഴിയോരക്കച്ചവടം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ വീടുകള്‍ കയറിയുള്ള വില്‍പന കച്ചവടം നിരോധിച്ചിരുന്നു.
ജില്ലയില്‍ തിങ്കളാഴ്ച 17 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, അഞ്ചു പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയില്‍ ഇതുവരെ ആകെ 1141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 425 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 793 ആണ്. പത്തനംതിട്ട ജില്ലക്കാരായ 346 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 336 പേര്‍ ജില്ലയിലും, 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

Keywords: News, Kerala, Pathanamthitta, COVID-19, Health, Finance, Business, District Collector, Communal spread increases in Pathanamthitta Street vending prohibited
Powered by Info News For You

Comments
Post a Comment