ചെയ്യുന്ന ജോലി കാല്‍മുട്ട് തേയ്മാനത്തെ ബാധിക്കുമോ? പഠനം പറയുന്നത് ഇതാണ്


കൊച്ചി: (www.kvartha.com 10.07.2020) ചില പ്രത്യേക ജോലികള്‍ ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കാല്‍മുട്ട് തേയ്മാനം ബാധിക്കുന്നതായി പഠനം. അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അധിക നേരം നിന്ന് ജോലി ചെയ്യുന്നവര്‍, ചുമടെടുക്കുന്നവര്‍ ഇത്തരം ജോലികള്‍ ചെയ്യുന്നവരില്‍ കാല്‍മുട്ട് തേയ്മാനം കൂടുന്നതായി കണ്ട് വരുന്നതായി സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകന്‍ സിയ വാങ് പറഞ്ഞു.

ഇതിനെ കുറിച്ചുള്ള പഠനത്തിനായി മുമ്പ് പ്രസിദ്ധീകരിച്ച പ്രസക്തമായ മറ്റ് പഠനങ്ങളുടെ ഫലങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. അമേരിക്കന്‍ കോളജ് ഓഫ് റൂമറ്റോളജിയുടെ ജേണലായ 'ആര്‍ത്രൈറ്റിസ് കെയര്‍ ആന്റ് റിസര്‍ച്ചില്‍' പഠനം പ്രസിദ്ധീകരിച്ചു. 9,50,000 വ്യക്തികളെ ഉള്‍പ്പെടുത്തി 71 ഗവേഷണങ്ങള്‍ ഉപയോഗിച്ച് നടത്തിയ സമ്മിശ്ര വിശകലനത്തിലൂടെയാണ് ഇത് കണ്ടെത്തിയത്. കാര്‍ഷിക തൊഴിലാളികള്‍ക്ക് കാല്‍മുട്ട് തേയ്മാനം ഉണ്ടാകാനുള്ള സാധ്യത 64 ശതമാനമാണെന്നും പഠനത്തില്‍ കണ്ടെത്തി.

Kochi, News, Kerala, Health, Job, Study, Lifestyle & Fashion, Knee Osteoarthritis, Researchers, Knee, Some jobs lead to a higher risk of knee osteoarthritis, study finds

കാല്‍മുട്ട് തേയ്മാനം ബാധിച്ചേക്കാവുന്ന ജോലികള്‍ പതിവായി ചെയ്യുന്ന ആളുകളെ തിരിച്ചറിഞ്ഞ് ജോലി സ്ഥലത്ത് അവര്‍ക്ക് ചില പരിഗണനകള്‍ നല്‍കാവുന്നതാണെന്നും സിയ വാങ് വ്യക്തമാക്കി. പ്രായമായ സ്ത്രീകളിലും പുരുഷന്മാരിലും സാധാരണയായി കണ്ട് വരുന്ന ഒരു പ്രശ്‌നമാണ് കാല്‍മുട്ട് തേയ്മാനം. യുഎസിലെ 27 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടെന്നാണ് ആര്‍ത്രൈറ്റിസ് ഫൗണ്ടേഷന്‍ പറയുന്നത്. അമിതവണ്ണമുള്ളവരില്‍ തേയ്മാനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Keywords: Kochi, News, Kerala, Health, Job, Study, Lifestyle & Fashion, Knee Osteoarthritis, Researchers, Knee, Some jobs lead to a higher risk of knee osteoarthritis, study finds


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?