കണ്ണൂര്‍ വാരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു

കണ്ണൂര്‍: (www.kvartha.com 01.08.2020) കണ്ണൂര്‍ വാരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു. എളയാവൂര്‍ സ്വദേശി മിഥുനാ(29)ണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വാരം ടാക്കീസിന് സമീപത്തെ സ്റ്റാന്‍ഡില്‍ ഓട്ടോഡ്രൈവറാണ് മിഥുന്‍.

മറ്റൊരു യുവാവ് മിഥുനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിഥുനെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലും നെഞ്ചിലുമാണ് മാരകമായി വെട്ടേറ്റത്. യുവാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം അക്രമം നടത്തിയതാരാണെന്ന് വ്യക്തമല്ല.

Kannur, News, Kerala, Auto Driver, Stabbed, Injured, injury, hospital, attack, Auto driver stabbed in Kannur

Keywords: Kannur, News, Kerala, Auto Driver, Stabbed, Injured, injury, hospital, attack, Auto driver stabbed in Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?