ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു

പരപ്പ: (https://ift.tt/3f3Lthv) ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു. പരപ്പ കനകപ്പള്ളിയിലെ അജി ലൂക്കോസ് - മോളി ദമ്പതികളുടെ മകന്‍ അമല്‍ജോ അജി (19) ആണ് മരിച്ചത്. കോട്ടയത്ത് മെഡിക്കല്‍ എന്‍ട്രന്‍സ് വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ പയ്യന്നൂര്‍ ഏഴിലോട്ട് വെച്ചാണ് അപകടമുണ്ടായത്.

സുഹൃത്ത് പരിയാരം അടക്കാപാലത്തെ ആഷി (22)മിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ അമല്‍ജോ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.

 Kasaragod, Kerala, parappa, News, Student, Death, Accident, Bike, student who was injured in a bike accident has died

പിതാവ് അജി ലൂക്കോസ് പരിയാരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റാണ്. മാതാവ് മോളി പരിയാരം എ കെ എം സ്‌കൂള്‍ അധ്യാപികയാണ്. സഹോദരങ്ങള്‍: എയ്ഞ്ചല്‍ മേരി, അനുഗ്രഹ മരിയ (ഇരുവരും വിദ്യാര്‍ത്ഥികള്‍).



Keywords: Kasaragod, Kerala, parappa, News, Student, Death, Accident, Bike, student who was injured in a bike accident has died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?