ഒടുവില്‍ വലയിലായി! കൊടുംകുറ്റവാളി വികാസ് ദുബെ പിടിയിലായി, രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യല്‍ നടക്കുന്നു

ലഖ്‌നൗ: (https://ift.tt/38DEb2h) കൊടുംകുറ്റവാളി വികാസ് ദുബെ പിടിയിലായി. രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യല്‍ നടക്കുന്നു. എട്ട് പൊലീസുകാരെ ഏറ്റുമുട്ടലിനിടെ വധിച്ച് ഉത്തര്‍പ്രദേശില്‍ നിന്നും രക്ഷപ്പെട്ട വികാസ് ദുബെയെ മധ്യപ്രദേശില്‍ നിന്നും പിടികൂടുകയായിരുന്നു. മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.

News, National, India, Lucknow, Madya Pradesh, Uttar Pradesh, Crime, Police, Arrested, Criminal Case, Killed, Trending, Temple, Gangster Vikas Dubey arrested in Ujjain

വ്യാഴാഴ്ച പുലര്‍ച്ചെ ക്ഷേത്രപരിസരത്ത് എത്തിയ ദുബെയെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ യുപി പൊലീസ് വകവരുത്തിയിരുന്നു. പ്രഹ്‌ളാദ് എന്ന അനുയായിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുമുട്ടലുണ്ടാവുകയും കൊലപ്പെടുകയും ചെയ്തുവെന്നാണ് യുപി പൊലീസ് നല്‍കുന്ന വിശദീകരണം.

കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ വച്ചാണ് തന്നെ പിടികൂടാനെത്തിയ ഡിവെഎസ്പിയടക്കമുള്ള എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.

Keywords: News, National, India, Lucknow, Madya Pradesh, Uttar Pradesh, Crime, Police, Arrested, Criminal Case, Killed, Trending, Temple, Gangster Vikas Dubey arrested in Ujjain


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?