കുമ്പളയില്‍ സമ്പര്‍ക്ക രോഗികള്‍ കൂടുന്നു: രണ്ടാഴ്ച ട്രിപ്പിള്‍ ലോക്കിന് ഡിഎംഒക്ക് റിപ്പോര്‍ട്ട് നല്‍കി


കുമ്പള (www.evisionnews.co): കുമ്പള പഞ്ചായത്തില്‍ കോവിഡ് സമ്പര്‍ക്ക 19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുമ്പള സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ: ദിവാകരറൈ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്തു നല്‍കി.

ഇന്നലെ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 41 പേര്‍ക്കാണ് പഞ്ചായത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്ന് ആരോഗ്യ വിഭാഗം പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി. സാമൂഹിക അകലം എല്ലാവരും പാലിക്കണം. മാസ്‌ക്ക് കൃത്യമായി ധരിക്കണം.കൈ കഴുകല്‍ ശീലമാക്കണം.ആളുകള്‍ 15 ദിവസത്തേക്ക് പുറത്തിറങ്ങരുത്. രോഗം നിയന്ത്രിച്ചു നിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് കുമ്പള സി.എച്ച്.സി പൊതുജനാരോഗ്യവിഭാഗം അഭ്യര്‍ത്ഥിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?