ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട് ആള്‍മാറാട്ടം; പത്തൊമ്പതുകാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി നിരന്തരപീഡനം; ഭാര്യയും മൂന്ന് മക്കളുമുള്ള പ്രതി പിടിയില്‍

തൃശൂര്‍: (https://ift.tt/3iYdYjy) ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട് പത്തൊമ്പതുകാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വാടക വീട്ടിലെത്തിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. പട്ടാമ്പി നാഗലശേരി സ്വദേശി നെല്ലിക്കാതിരി കല്ലേടത്ത് വീട്ടില്‍ സെയ്ദ് മുഹമദിന്റെ മകന്‍ ലത്തീഫാണ് അറസ്റ്റിലായത്. സുന്ദരനായ മറ്റൊരു പുരുഷന്റെയും ആഡംബര വീടിന്റെയും ചിത്രം കാണിച്ചാണ് യുവതിയെ പ്രതി വലയിലാക്കിയത്.

News, Kerala, Thrissur, Molestation, Youth, Girl, Accused, Arrested, Bike, Kidnap, Police, Case, Crime, Criminal Case, Criminal-Participate, 19-year-old kidnapped and molested; accused arrested

ഭാര്യയും മൂന്ന് മക്കളുമുള്ള പ്രതി മൂന്നാഴ്ച മുമ്പ് ഷെയര്‍ ചാറ്റിലൂടെയാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത്. ഇതൊക്കെ മറച്ചുവച്ചാണ് പ്രതി പെണ്‍കുട്ടിയുമായി കമ്പനിയായത്. മുഖം മറച്ചെത്തിയ യുവാവിന്റെ കൂടെ ഇറങ്ങി പുറപ്പെട്ട യുവതി പകുതി വഴി എത്തിയപ്പോഴാണ് അപകടം സംഭവിച്ചത് മനസിലാക്കിയത്. ബൈക്കില്‍ മല്ലപ്പള്ളിയിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയുമായി തൃശൂര്‍ കുന്നംകുളത്തേക്ക് കടക്കുകയായിരുന്നു.

യാത്രയിലുടനീളം ഹെല്‍മറ്റും മുഖാവരണവും മാറ്റാന്‍ ഇയാള്‍ തയ്യാറായില്ല. നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെ കൊണ്ട് മൊബൈല്‍ സിം കാര്‍ഡ് ഉപേക്ഷിപ്പിക്കുകയും ചെയ്തു. കുന്നുംകുളത്തെ വാടക വീട്ടിലെത്തി മുഖാവരണം മാറ്റിയപ്പോഴാണ് പെണ്‍കുട്ടിക്ക് അമളി മനസ്സിലായത്. അപ്പോഴേക്ക് പ്രതിയുടെ മൊബൈലില്‍നിന്നും യുവതിയെ കൊണ്ട് വീട്ടുകാര്‍ക്ക് 'തന്നെ അന്വേഷിക്കേണ്ടെന്ന്' സന്ദേശവും അയക്കാൻ നിർബന്ധിച്ചിരുന്നു.

തുടര്‍ന്ന് ക്രൂര പീഡനമായിരുന്നു. ഭക്ഷണം മാത്രം നല്‍കി പെണ്‍കുട്ടിയെ നാല് ദിവസം നിരന്തരം പീഡനത്തിനിരയാക്കി. ഇടക്കെപ്പോഴോ ലഭ്യമായ വൈഫൈ ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ താന്‍ അപകടത്തിലാണെന്ന് യുവതി വീട്ടുകാരെ അറിയിക്കുകയായിരുന്നു.

താന്‍ കുടുങ്ങിയെന്നും പൊലീസ് പിന്നാലെയുണ്ടെന്നും മനസ്സിലാക്കിയ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി പൊലീസിനെ തെറ്റിധരിപ്പിക്കാനും ശ്രമിച്ചു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

ഉപയോഗിച്ച ശേഷം പെണ്‍കുട്ടികളെ വാണിഭ സംഘത്തിന് വില്‍ക്കുകയായിരുന്നു ഇയാള്‍ എന്നും സംശയമുണ്ട്. നാല് ക്രിമിനല്‍ കേസുകളില്‍ കൂടി പ്രതിയാണ് അറസ്റ്റിലായ ലത്തീഫ്.

Keywords: News, Kerala, Thrissur, Molestation, Youth, Girl, Accused, Arrested, Bike, Kidnap, Police, Case, Crime, Criminal Case, Criminal-Participate, 19-year-old kidnapped and molested; accused arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?