തൃശ്ശൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തൂങ്ങി മരിച്ച നിലയില്‍
തൃശ്ശൂര്‍: (www.kvartha.com 11.07.2020) തൃശ്ശൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തൂങ്ങി മരിച്ച നിലയില്‍. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ജോണ്‍സണ്‍ (65) ആണ് മരിച്ചത്. ജുലൈ ഏഴിന് മുംബൈയില്‍ നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂരില്‍ കര്‍ശന നിയന്ത്രണങ്ങല്‍ തുടരുന്നു. കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെപ്രവര്‍ത്തിക്കുന്നതെന്ന വിവരത്തെ തുടര്‍ന്ന് ചാവക്കാട് ബ്ലാങ്ങാട് മീന്‍ ചന്തയില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. മാസ്‌ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായ 30 പേര്‍ക്കെതിരെ കേസടുത്തു.
Keywords: Thrissur, News, Kerala, COVID-19, Suicide, Death, Police, Quarantine, Case, Mask, Man in quarantine commits suicide in Thrissur
Powered by Info News For You

Comments
Post a Comment