ശിവശങ്കരന്‍ ഒരു വരവ് കൂടി വരേണ്ടിവരുമെന്ന് എന്‍ ഐ എ; അതിന് മുമ്പ് സ്വപ്‌നയേയും സരിത്തിനേയും വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: (www.kvartha.com 24.07.2020) അഞ്ച് മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ ഐ എ വ്യാഴാഴ്ച വിട്ടയച്ചപ്പോള്‍ തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വെള്ളിയാഴ്ച രാവിലെയാണ് പുറത്ത് വന്നത്. ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കര്‍ ക്ഷീണിതനായിരുന്നെന്നും തുടര്‍ന്നാണ് അനുജനെ വിളിച്ചുവരുത്തി തിരിച്ചയച്ചതെന്നും അറിയുന്നു.
സംസ്ഥാനത്തെ ഒരു ഉന്നത ഐ എ എസ് ഉദ്യോസ്ഥനെ ആദ്യമായാണ് എന്‍ ഐ എ ചോദ്യം ചെയ്തതും കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുന്നതും. കസ്റ്റംസ് എട്ട് മണിക്കൂറാണ് ചോദ്യം ചെയ്തത്. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും മുമ്പ് സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴി വീണ്ടും എടുക്കും.
ശിവശങ്കറിന് സ്വര്‍ണ്ണ ക്കള്ളക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഒന്നാംപ്രതി സരിത് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് മാറ്റിപ്പറഞ്ഞു. അപ്പോഴും സ്വപ്‌ന ശിവശങ്കറിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സരിതിന്റെ മൊഴി വിശ്വസനീയമാണോ എന്ന് ഉറപ്പാക്കുന്നതിനാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കൂടുതല്‍ വ്യക്തത വരുത്താനാവണം കൊച്ചിയിലെ ആസ്ഥാന ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതെന്ന് അറിയുന്നു. കാരണം സെക്രട്ടറിയേറ്റില്‍ ശിവശങ്കറിന്റെ ഓഫീസ് ബ്‌ളോക്കിലെ സി സി ടി വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ ഐ എ ഇന്നലെയാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. അത് കൂടി പരിശോധിച്ച ശേഷമായിരിക്കും രണ്ടാമതും ചോദ്യം ചെയ്യുക.
സ്വപ്‌ന പലതവണ ശിവശങ്കറിന്റെ ഓഫീസിലെത്തിയിട്ടുണ്ടെന്ന് സെക്രട്ടറിയേറ്റിലെ ജീവനക്കാരടക്കം പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് സൂപ്രണ്ടിനെ അടക്കം എന്‍ ഐ എ വ്യാഴാഴ്ച ചോദ്യം ചെയ്തത്. ശിവശങ്കറിനെതിരെ കുരുക്ക് മുറുകുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അവര്‍ ഈ കേസ് രാഷ്ട്രീയമായി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂലായ് 31വരെ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത് കൊണ്ടാണ് പ്രതിപക്ഷം സംയമനം പാലിച്ചിരിക്കുന്നത്. ശിവശങ്കര്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് എന്നാണ് എല്‍ ഡി എഫ് ഉന്നയിക്കുന്നത്.
സ്പ്രിംഗ്ലര്‍ വിവാദം ഉണ്ടായപ്പോള്‍ തന്നെ ശിവശങ്കറിനെ മാറ്റണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും അന്ന് മുഖ്യമന്ത്രി അത് അംഗീകരിച്ചില്ലെന്നും സി പി ഐ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയാകട്ടെ ശിവശങ്കറില്‍ അന്വേഷണം അവസാനിക്കും എന്നാണ് വാര്‍ത്താസമ്മേളനങ്ങളില്‍ ഇത് സംബന്ധിച്ച ചോദ്യം ചോദിക്കുമ്പോള്‍ സൂചന നല്‍കുന്നത്. അന്വേഷണം നല്ലരീതിയിലാണ് പോകുന്നതെന്നും മാധ്യമങ്ങള്‍ ധൃതി കാണിക്കരുതെന്നും തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കില്ലെന്നും ആവര്‍ത്തിച്ച് പറയുന്നുണ്ട്. ചില സി പി എം മന്ത്രിമാരുടെ സ്റ്റാഫുകള്‍ പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇ പി ജയരാജിന്റെ സ്റ്റാഫിലെ ഒരാളെ ഒഴിവാക്കിയതെന്നും അറിയുന്നു.
ശിവശങ്കറിനെ എന്‍ ഐ എ പ്രതി ചേര്‍ക്കുമോ ഇല്ലയോ എന്ന് വ്യക്തമാകാതെ ഇടത് മുന്നണിക്കും സര്‍ക്കാരിനും ആശ്വാസം കിട്ടില്ല. അതറിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കണം.
Keywords: NIA wants to summon again Sivasankar IAS, NIA, Sivasankar IAS, CM, CPM, LDF, CPI, CCTV, Summon, Swapna Suresh, Sarith.

Powered by Info News For You

Comments
Post a Comment