പരിയാരത്ത് ഇതര സംസ്ഥാനക്കാരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്ത് തടവില്‍ പാര്‍പ്പിച്ചു; സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

പയ്യന്നൂർ: (www.kvartha.com 07.07.2020) ക​ണ്ണൂ​രി​ലെ​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ പ​രി​യാ​രം ഇ​രി​ങ്ങ​ലി​ലെ വീ​ട്ടി​ലേ​ക്കു ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി . സംഘ​ത്തി​ലെ ഒ​രാ​ളെ പി​ടി​കൂ​ടി പൊലീസ് ചോ​ദ്യം ചെ​യ്തു വരികയാണ്. മ​ര്‍​ദ​ന​മേ​റ്റ മും​ബൈ കു​ലാ​വ​യി​ലെ ഓം​രാ​ജ് (42), ക​ല്യാ​ണി​ലെ സ​മാ​ധാ​ന്‍ (34), ഗു​ജ​റാ​ത്ത് അ​ഹ​മ്മ​ദാ​ബാ​ദി​ലെ അ​ഷ്‌​വി​ന്‍ (29) എ​ന്നി​വ​രെ പൊലീസ് മോ​ചി​പ്പി​ച്ച് ക്വാ​റ​ന്‍റൈ​നി​ലാ​ക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈ​കു​ന്നേ​രമാണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ഗോ​വ വ​ഴി ക​ണ്ണൂ​രി​ലെ​ത്തി​യ സം​ഘ​ത്തെ​യാ​ണ് കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ര്‍​ന്ന​ത്. ഇ​രി​ങ്ങ​ലി​ലെ ഒ​രു വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യാ​ണ് ഇ​വ​രെ ബ​ന്ദി​യാ​ക്കി മ​ര്‍​ദി​ച്ച​ത്. ഇ​തി​നി​ട​യി​ല്‍ ക​ര്‍​ണാ​ട​ക ബ​ല്‍​ഗാ​മി​ലെ സ​ഞ്ജ​യ്, മും​ബൈ​യി​ലെ സ​തീ​ഷ് എ​ന്നി​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​ത് ക​ണ്ട​വ​രാ​ണ് പൊലീസി​ന് വി​വ​രം ന​ല്‍​കി​യ​ത്.

One arrested for assault on migrant labourer, News, Local-News, Arrested, Police, Accused, Attack, Kerala
ഇ​തേ​ത്തു​ട​ര്‍​ന്ന് പ​രി​യാ​രം സി​ഐ കെ.​വി. ബാ​ബു, എ​സ്‌​ഐ എം.​പി. ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പൊലീസ് സം​ഘ​മാ​ണ് ത​ട​ങ്ക​ലി​ല്‍​നി​ന്നു സം​ഘ​ത്തെ മോ​ചി​പ്പി​ച്ച് ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. ഇ​വ​രെ ത​ട​വി​ലാ​ക്കി​യ വീ​ട്ടി​ല്‍​നി​ന്ന് ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.  ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യു​ടെ കാ​റും ര​ണ്ടു ബൈ​ക്കു​ക​ളും പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​വ​രെ മ​ര്‍​ദി​ച്ച കാ​ഞ്ഞ​ങ്ങാ​ട് ആ​വി​ക്ക​ര സ്വ​ദേ​ശി​യെ​യാ​ണ് പൊലീ​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​ത്. ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന സം​ഘ​ത്തി​ല്‍ ഒ​മ്പ​ത് പേ​രു​ണ്ടാ​യി​രു​ന്ന​താ​യി മ​ര്‍​ദ​ന​മേ​റ്റ​വ​ര്‍ മൊ​ഴി ന​ല്‍​കി​യ​താ​യി എ​സ്‌​ഐ എം.​പി. ഷാ​ജി പ​റ​ഞ്ഞു. സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ എ​ത്തി​യ​ത്.

ഇ​വ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ലും ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ങ്ങ​ളി​ലു​മാ​യി ര​ണ്ടു​കേ​സു​ക​ളെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​ക​ളും ചു​രു​ളു​ക​ളും അ​ഴി​ക്കാ​ന്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും എ​സ്ഐ പ​റ​ഞ്ഞു.

Keywords: One arrested for assault on migrant labourer, News, Local-News, Arrested, Police, Accused, Attack, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?