എറണാകുളത്ത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹം അച്ഛന്‍ പൊള്ളിച്ചു, മദ്യപിച്ച് വരുന്ന ഭര്‍ത്താവ് കുട്ടിയെ വലിച്ചറിയാറുണ്ടെന്ന് ഭാര്യ; പ്രതി പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: (https://ift.tt/2YSzBKg) അങ്കമാലിയിലെ സംഭവത്തിന്റെ മുറിവ് ഉണങ്ങും മുന്‍പ് മറ്റൊരു ക്രൂരത. എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ അച്ഛന്റെ ക്രൂരത. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകളുണ്ട്. ഭര്‍ത്താവ് മദ്യപിച്ചെത്തി കുട്ടിയെ വലിച്ചെറിയാറുണ്ടെന്നും ഉപദ്രവിക്കാറുണ്ടെന്നും അമ്മ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ആനന്ദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം തിരുവാങ്കുളം ഏറമ്പാകത്താണ് സംഭവം. പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ശിശുക്ഷേമ സമിതി അംഗങ്ങളും പൊലീസും സ്ഥലത്തെത്തി പരിശോധിക്കുകയാണ്. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാരും പറയുന്നു. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് ശിശുക്ഷേമ സമിതിയും വ്യക്തമാക്കി.
കഴിഞ്ഞ മാസം അങ്കമാലിയില്‍ സമാനമായ സംഭവം നടന്നിരുന്നു. അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് ശനിയാഴ്ച ആശുപത്രി വിടും. പൂര്‍ണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നല്‍ മാറ്റി. സുരക്ഷ മുന്‍നിര്‍ത്തി അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്‌നേഹജ്യോതി ശിശുഭവനിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kochi, Baby, Father, Custody, Police, Accused, Hospital, Child, Mother, Crime, Attempt to kill 6 month old child father in police custody at Kochi
Powered by Info News For You

Comments
Post a Comment