ലീഡര്‍ കെ കരുണാകരന്റെ ഓര്‍മ്മകള്‍ നിറഞ്ഞ് ഡി സി സി ഓഫീസ്; ധിഷണാശാലിയുടെ അഭാവം രാജ്യം അറിയുന്നു: കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍


കാസര്‍കോട്: (https://ift.tt/3gwCCFR) മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായ ലീഡര്‍ കെ കരുണാകരന്റെ ഓര്‍മ്മകള്‍ നിറഞ്ഞ് ഡി സി സി ഓഫീസ്.

അദ്ദേഹത്തിന്റെ 103-മത് ജന്മവാര്‍ഷികം ഡി സി സി ഓഫീസില്‍ സമുചിതമായി ആചരിച്ചു. കെ കരുണാകരന്റെ ഛായാചിത്രത്തിനുമുന്നില്‍ ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നിലിന്റെ നേതൃത്വത്തില്‍  നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ യോഗം കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ ഉല്‍ഘാടനം ചെയ്തു.

എല്ലാ തലത്തിലും രാജ്യം ഏറ്റവും കഠിനമായ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ ധിഷണാശാലിയായ കെ കരുണാകരനെപ്പോലുള്ള ഭരണാധികാരിയുടെ അഭാവം രാജ്യം അറിയുകയാണെന്ന് രതികുമാര്‍ പറഞ്ഞു.

 Kasaragod, Kerala, News, DCC, Leader, Congress, Birthday, DCC marks Leader K Karunakaran's 103rd birthday

ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. കെ നീലകണ്ഠന്‍, പി എ അഷറഫ് അലി, അഡ്വ. എ ഗോവിന്ദന്‍ നായര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കരുണ്‍ താപ്പ, പി വി സുരേഷ്, സി വി ജയിംസ്, കെ ഖാലീദ്, അര്‍ജുനന്‍ തായലങ്ങാടി, കെ വാസുദേവന്‍, ഉമേശ് അണങ്കൂര്‍, പി കെ വിജയന്‍, ജമീല അഹമ്മദ്, സി ശിവശങ്കരന്‍, മനാഫ് നുള്ളിപ്പാടി, അഡ്വ. ബി കരുണാകരന്‍, ഉസ്മാന്‍ കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, News, DCC, Leader, Congress, Birthday, DCC marks Leader K Karunakaran's 103rd birthday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?