സ്വര്‍ണ കള്ളകടത്ത് കേസില്‍ വഴിത്തിരിവ്: ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: (www.kvartha.com 08.07.2020) സ്വര്‍ണ കള്ളകടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പ് ഉടമ സന്ദീപ് നായരുടെ ഭാര്യയാണ് കസ്റ്റഡിയിലായത്. അതേസമയം സന്ദീപ് നായര്‍ ഒളിവിലാണ്. ഇവര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല.
നെടുമങ്ങാട്ടും മറ്റ് സ്ഥലങ്ങളിലും ശാഖകള്‍ ഉള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പില്‍ സ്വപ്നക്കും സരിത്തിനും പങ്കാളിത്വമുണ്ടെന്നാണ് കസ്റ്റംസിന്റെ സംശയം. അടുത്തിടെ സന്ദീപ് ഒരു ആഡംബര കാറും വാങ്ങിയിരുന്നു. സന്ദീപിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യാനാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ ബിനാമിയാണ് സന്ദീപ് എന്നാണ് സംശയം.
അതേസമയം ഒളിവില്‍ കഴിയുന്ന സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി തിരച്ചില്‍ തുടരുന്നു. കേരളം വിട്ടതായാണ് സംശയിക്കുന്നത്. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയുടെ ഫ്‌ലാറ്റില്‍ കസ്റ്റംസ് ചൊവ്വാഴ്ച പകലുടനീളം റെയ്ഡ് നടത്തി.
Keywords: Thiruvananthapuram, News, Kerala, Case, Crime, Custody, Swapna Suresh, Customs, Raid, Gold, Smuggling, Gold smuggling case: Carbon doctor owner's wife in customs custody
നെടുമങ്ങാട്ടും മറ്റ് സ്ഥലങ്ങളിലും ശാഖകള്‍ ഉള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പില്‍ സ്വപ്നക്കും സരിത്തിനും പങ്കാളിത്വമുണ്ടെന്നാണ് കസ്റ്റംസിന്റെ സംശയം. അടുത്തിടെ സന്ദീപ് ഒരു ആഡംബര കാറും വാങ്ങിയിരുന്നു. സന്ദീപിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യാനാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ ബിനാമിയാണ് സന്ദീപ് എന്നാണ് സംശയം.
അതേസമയം ഒളിവില്‍ കഴിയുന്ന സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി തിരച്ചില്‍ തുടരുന്നു. കേരളം വിട്ടതായാണ് സംശയിക്കുന്നത്. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയുടെ ഫ്‌ലാറ്റില്‍ കസ്റ്റംസ് ചൊവ്വാഴ്ച പകലുടനീളം റെയ്ഡ് നടത്തി.
Powered by Info News For You

Comments
Post a Comment