അമ്മയും മകളും സുഖമായിരിക്കുന്നു; അച്ഛനായ സന്തോഷം പങ്കുവച്ച് സിദ്ധാര്‍ഥ് ഭരതന്‍


കൊച്ചി: (https://ift.tt/3jsaAOp) നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് പെണ്‍കുഞ്ഞ് ജനിച്ചു. സിദ്ധാര്‍ഥ് തന്നെയാണ് ഈ സന്തോഷവാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം പോസ്റ്റില്‍ കുറിച്ചു. 2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാര്‍ഥിന്റെയും സുജിനയുടെയും വിവാഹം.

News, Kerala, Entertainment, Cine Actor, Cinema, Actor, Facebook, Social Network, Father, Entertainment, New Born Child, Sidharth Bharathan became father of girl child

സംവിധായകന്‍ ഭരതന്റേയും നടി കെ പി എസി ലളിതയുടെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍. 'നമ്മള്‍' എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ഥ് ഭരതന്‍ സിനിമയില്‍ എത്തുന്നത്.

അച്ഛന്‍ സംവിധാനം ചെയ്ത നിദ്രയുടെ റീമേക്കിലൂടെ സിദ്ധാര്‍ത്ഥ് സംവിധാനത്തിലേക്ക് കടന്നു. പിന്നീട് ദിലീപിനെ നായകനാക്കി ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ സംവിധാനം ചെയ്തു. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്കയാണ് സിദ്ധാര്‍ത്ഥിന്റെ മൂന്നാമത്തെ ചിത്രം. 2015 ല്‍ നടന്ന കാര്‍ ആക്‌സിഡന്റിന് ശേഷമായിരുന്നു മൂന്നാമത്തെ ചിത്രം. അപകടത്തില്‍ പരിക്കേറ്റ് ഏറെ നാള്‍ വിശ്രമത്തില്‍ ഉണ്ടായിരുന്നു താരം.
 
Keywords: News, Kerala, Entertainment, Cine Actor, Cinema, Actor, Facebook, Social Network, Father, Entertainment, New Born Child, Sidharth Bharathan became father of girl child


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?