വിമത എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കരുത്, തല്‍സ്ഥിതി തുടരണം; സ്പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി; സച്ചിന് ആശ്വാസം
ജയ്പുര്‍: (www.kvartha.com 24.07.2020) രാജസ്ഥാനില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ തല്‍ക്കാലം നടപടി പാടില്ലെന്നും തല്‍സ്ഥിതി തുടരണമെന്നും സ്പീക്കറോട് ഹൈക്കോടതി. കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റും 18 വിമത എംഎല്‍എമാരും നല്‍കിയ കേസിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്.
കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും കക്ഷി ചേര്‍ക്കണമെന്ന സച്ചിന്‍ പൈലറ്റിന്റെ ആവശ്യം അവസാന നിമിഷം ഹൈക്കോടതി അംഗീകരിച്ചിരുന്നു. തിങ്കളാഴ്ചത്തെ സുപ്രീം കോടതി ഉത്തരവാണ് ഇനി നിര്‍ണായകമാവുക. അതുവരെ തല്‍സ്ഥിതി തുടരാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഇതോടെ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ വിധിപറയുന്നത് വൈകും. ഹര്‍ജിയില്‍ കോടതി വെള്ളിയാഴ്ച വിധിപറയാനിരിക്കെ അവസാന നിമിഷമാണ് കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് വിഭാഗം അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കോടതി ഇത് അനുവദിക്കുകയായിരുന്നു.
വിഷയത്തില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായം ആരായുന്നതിനാണ് കോടതി കേന്ദ്രത്തെയും കക്ഷിചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ചു സച്ചിനുള്‍പ്പെടെയുള്ള എംഎല്‍എമാര്‍ പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍നിന്നു രണ്ടു തവണ വിട്ടുനിന്നു എന്നു കാണിച്ചു ചീഫ് വിപ്പ് മഹേഷ് ജോഷിയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. കൂറുമാറ്റ നിയമപ്രകാരം നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ വിമത എംഎല്‍എമാര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മൂന്നു ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍ ഇതിനെതിരെ സച്ചിന്‍ പൈലറ്റും 18 വിമത എംഎല്‍എമാരും രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വിധി വരുന്നതുവരെ വിമതര്‍ക്കെതിരെ നടപടി എടുക്കരുതെന്നു ഹൈക്കോടതി സ്പീക്കറോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട സ്പീക്കര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിധി പറയുന്നതില്‍നിന്നു ഹൈക്കോടതിയെ തടയാനാകില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ഇതിനിടെയാണ് സച്ചിന് ആശ്വാസമായി ഹൈക്കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്. സുപ്രീം കോടതിയുടെ തീരുമാനത്തിന് ഹൈക്കോടതി വിട്ടിരിക്കുന്നു എന്നാണ് വെള്ളിയാഴ്ചത്തെ ഉത്തരവ് വ്യക്തമാക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് വരുംവരെ സച്ചിനും കൂട്ടര്‍ക്കുമെതിരെ യാതൊരു നടപടികളും സ്വികരിക്കാന്‍ സ്പീക്കര്‍ക്ക് ആകില്ല. ഹൈക്കോടതി തീരുമാനം എന്തായാലും അത് സുപ്രീം കോടതി വിധിക്കു വിധേയമായിരിക്കുമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായി ബെഞ്ച് കഴിഞ്ഞദിവസം പറഞ്ഞത്.
അതിനാല്‍ വെള്ളിയാഴ്ചത്തെ ഹൈക്കോടതി വിധി എന്തായിരുന്നാലും അത് സുപ്രീം കോടതി വിധി വരുന്നതു വരെയേ നിലനില്‍ക്കൂ. അതിനാല്‍ തന്നെയാകാം, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഇത്തരത്തില്‍ ഒരു വിധി ഹൈക്കോടതി പുറപ്പെടുവിച്ചതെന്നാണു വ്യക്തമാകുന്നത്. അതേസമയം, ഹൈക്കോടതി വിധിക്ക് പിന്നാലെ സര്‍ക്കാര്‍ നിയമസഭ സമ്മേളനം വിളിച്ച് വിശ്വാസ വോട്ട് തേടുമെന്നാണ് സൂചന.
Keywords:"Might Have Won The Battle, But Not The War," Says Rajasthan Speaker's Lawyer, Jaipur, High Court, Rajastan, Trending, Politics, Congress, Supreme Court of India, National.

Powered by Info News For You

Comments
Post a Comment