കാസർകോട്ട് കടലാക്രമണം രൂക്ഷം; തെങ്ങുകൾ കടലെടുത്തു; നിരവധി വീടുകൾ ഭീഷണിയിൽ; ആളുകൾക്ക് മാറി താമസിക്കാൻ നിർദ്ദേശം

ഉപ്പള: (https://ift.tt/3hbTUsr) കാസർകോട്ട് കടലാക്രമണം രൂക്ഷം. തെങ്ങുകൾ കടലെടുക്കുകയും ചെയ്തു. നിരവധി വീടുകൾ ഭീഷണിയിലാണ്. ആളുകൾക്ക് മാറി താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപ്പള മൂസോടിയിലാണ് ഏറ്റവും കൂടുതൽ കടലാക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

നിരവധി തെങ്ങുകളും മരങ്ങളും കാർഷിക വിളകളും കടലെടുത്ത് കഴിഞ്ഞു. മൂസോടിയിലെ അബ്ദുല്ലയുടെ വീടിൻ്റെ തറഭാഗം വരെ വെള്ളം എത്തി. ഈ വീട് ഏത് സമയത്തും തകരുമെന്ന സ്ഥിതിയാണ്. തൊട്ടടുത്ത ആൾ താമസമില്ലാത്ത രണ്ട് വീടുകളും തകർച്ചാ ഭീഷണിയിലാണ്.

കടലാക്രമണ ഭീഷണിയുള്ള വീടുകളിൽ നിന്നും ആളുകളോട് മാറി താമസിക്കാൻ സ്ഥലത്തെത്തിയ കുമ്പള കോസ്റ്റൽ പോലീസ് അധികൃതർ നിർദ്ദേശം നൽകി.
Kasaragod, Kerala, Uppala, News, Sea, Coconut, House, Kasargod sea erosion; warning people to move away from sites

ഈ പ്രദേശത്ത് കടൽഭിത്തിയിലാത്തതാണ് കടലാക്രമണം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങളായി ഈ പ്രദേശത്ത് കടലാക്രമണം രൂക്ഷമായിട്ടും ഒരു പരിഹാര നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി.

വലിയപറമ്പ്, തൈക്കടപ്പുറം, പള്ളിക്കര, അജാനൂർ കടപ്പുറം, തൃക്കണ്ണാട്, ഉദുമ കോടി കടപ്പുറം, ചെമ്പരിക്ക, ചേരങ്കൈ കടപ്പുറം എന്നിവിടങ്ങളിലും കടലാക്രമണം പതിവാണ്.


Keywords: Kasaragod, Kerala, Uppala, News, Sea, Coconut, House, Kasargod sea erosion; warning  people to move away from sites


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?