സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ഇടുക്കി സ്വദേശി


തൊടുപുഴ: (www.kvartha.com 21.07.2020) സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍(75) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് നാരായണന് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

നാരായണനും മകനും കഴിഞ്ഞ 16-ാം തിയതിയാണ് തേനിയില്‍നിന്ന് ഇടുക്കിയിലെത്തിയത്. പരിശോധന ഫലത്തില്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകന്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണുള്ളത്.

Thodupuzha, News, Kerala, COVID-19, Trending, Death, hospital, Treatment, Medical College, One more covid death in Kerala

Keywords: Thodupuzha, News, Kerala, COVID-19, Trending, Death, hospital, Treatment, Medical College, One more covid death in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?