''ഒരേ നിറത്തിലുള്ള ജഴ്‌സി ധരിച്ചിട്ടും ഒരേ ദേശീയഗാനം ആലപിച്ചിട്ടും ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ മാത്രം ആരും എന്നെ വിളിക്കില്ല'': താന്‍ നേരിട്ട കടുത്ത വിവേചനത്തെ കുറിച്ച് മഖായ എന്റിനി

ജോഹന്നാസ്ബര്‍ഗ്: (https://ift.tt/3fANCSJ) ലോകമെമ്പാടും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാംപെയിനിന് പിന്തുണ വര്‍ധിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ താരം മഖായ എന്‍ടിനി. സഹതാരങ്ങളില്‍ നിന്നും നിറത്തിന്റെ പേരില്‍ തനിക്ക് വിവേചനവും ഒറ്റപ്പെടുത്തലും നേരിട്ടിട്ടുണ്ടെന്ന് എന്‍ടിനി വെളിപ്പെടുത്തി. സൗത്ത് ആഫ്രിക്കന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എന്റിനി.

 News, World, Cricket, Sports, Food, South Africa, Travel, Racism, ‘Nobody knocked on my door to go for dinner’: Makhaya Ntini opens up about time in South African team

എല്ലാവരും അത്താഴം കഴിക്കാന്‍ പോകുമ്പോള്‍ ആരും എന്റെ വാതിലില്‍ വന്നു മുട്ടുകയോ എന്നെ വിളിക്കുകയോ ചെയ്യില്ല. എന്റെ മുന്നില്‍ നിന്ന് മറ്റുള്ളവര്‍ ഓരോ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഞാന്‍ വെറുമൊരു നോക്കുകുത്തിയായി നിന്നിട്ടുണ്ട്.

അതുപോലെ പ്രഭാത ഭക്ഷണത്തിനായി ഇരിക്കുമ്പോള്‍ എന്റെ അടുത്തു വന്നിരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഞങ്ങളെല്ലാം ഒരേ നിറത്തിലുള്ള ജഴ്‌സിയാണ് ധരിക്കുന്നത്. ഒരേ ദേശീയഗാനമാണ് ആലപിക്കുന്നത്. എന്നിട്ടും ഞാന്‍ ടീമിനുള്ളില്‍ ഒറ്റപ്പെടല്‍ അനുഭവിച്ചു.

ഇത് ഒഴിവാക്കാനായി പലപ്പോഴും ടീം ബസ്സില്‍ യാത്ര ചെയ്യാതെ മാറിനിന്നിട്ടുണ്ട്. പകരം സ്റ്റേഡിയത്തിലേക്ക് ഞാന്‍ ഓടും. കിറ്റ് ഡ്രൈവറുടെ കൈവശം കൊടുക്കും. എന്നിട്ടായിരിക്കും ഈ ഓട്ടം. കളി കഴിഞ്ഞു തിരിച്ചുപോകുമ്പോഴും ഇതുതന്നെയാണ് ചെയ്യാറുള്ളത്. പക്ഷേ ടീമിലുള്ളവര്‍ക്ക് ഞാന്‍ ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് തിരിച്ചറിയാനായിട്ടില്ല. ഞാന്‍ എന്തിനെയാണ് അവഗണിക്കാന്‍ ശ്രമിക്കുന്നത് എന്നതിനെ കുറിച്ച് അവര്‍ക്ക് അറിയില്ല.

ടീം ബസ്സില്‍ പിന്നിലെ സീറ്റിലാണ് ഞാന്‍ ഇരിക്കുന്നതെങ്കില്‍ മറ്റു താരങ്ങളെല്ലാം മുന്നിലെ സീറ്റിലേക്ക് മാറും. ടീം ജയിക്കുമ്പോള്‍ എല്ലാവരും സന്തോഷത്തിലാകും. എന്നാല്‍ തോറ്റാല്‍ ആദ്യം കുറ്റപ്പെടുത്തുക എന്നെയാണ്, എന്റിനി വ്യക്തമാക്കുന്നു.

തന്റെ മകന്‍ താണ്ടോയും ഇത്തരത്തില്‍ വംശവെറിക്ക് ഇരയായിട്ടുണ്ടെന്നും എന്റിനി പറയുന്നു. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍-19 ടീമില്‍ കളിക്കുന്ന താണ്ടോ പലപ്പോഴും അധിക്ഷേപം കാരണം കളിക്കാന്‍ പോകാതിരുന്നിട്ടുണ്ടെന്നും എന്റിനി ചൂണ്ടിക്കാട്ടുന്നു. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന കാമ്പെയ്‌ന് പിന്തുണ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ 30 താരങ്ങളില്‍ എന്റിനിയുമുണ്ടായിരുന്നു.

ബ്ലാക്ക് ലൈവ്‌സ് മാറ്ററിന് പിന്തുണ പ്രഖ്യാപിച്ചതിന് എന്‍ഗിഡിയെ മുന്‍ താരങ്ങളായ പാറ്റ് സിംകോക്സ്, ബോത്ത ഡിപ്പാനാര്‍ തുടങ്ങിയവര്‍ കുറ്റപ്പെടുത്തിയിരുന്നു. വെളുത്ത വര്‍ഗക്കാര്‍ത്തെതിരേയും അതിക്രമം നടക്കുന്നുണ്ടെന്നായിരുന്നു അവരുടെ ആരോപണം.

ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റില്‍ 390ഉം ഏകദിനത്തില്‍ 266ഉം വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് എന്റിനി.

Keywords: News, World, Cricket, Sports, Food, South Africa, Travel, Racism, ‘Nobody knocked on my door to go for dinner’: Makhaya Ntini opens up about time in South African team


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?