കാസര്‍കോട് ജില്ലാ പാരലല്‍ കോളജ് അസോ: കെബിഎം ഷരീഫ് പ്രസി, ടിവി വിജയന്‍ ജന സെക്ര

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലാ പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനം ഉദുമ കാപ്പില്‍ സനാബിലത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പ്രസിഡന്റ് കെബിഎം ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി ടി.വി വിജയന്‍ സ്വാഗതം പറഞ്ഞു. കോവിഡ് കാലത്തെ ലോക്ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിന് വരുന്ന പാരലല്‍ കോളജ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

ജില്ലയിലെ പാരലല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നതിന് യൂട്യൂബ് ചാനല്‍ ആരംഭിക്കും. ഊഫ് ബാവിക്കര, പ്രമോദ് രാവണീശ്വരം, പികെ അനീഷ്, ജോയിഷ് മുത്തു പ്രസംഗിച്ചു. 

ഭാരവാഹികള്‍: പ്രസിഡന്റ്: കെബിഎം ഷരീഫ് (കൊര്‍ദോവ കോളജ്), ജനറല്‍ സെക്രട്ടറി: ടിവി വിജയന്‍ (സ്‌കോളാര്‍ കോളജ്), ട്രഷറര്‍: വിജയന്‍ നമ്പ്യാര്‍ (ത്രിവേണി കോളജ്), വൈസ് പ്രസിഡന്റ്: പി. സുരേശ് കുമാര്‍ (യൂണിവേഴ്‌സല്‍ കോളജ്), വിശ്വനാഥ് ഷെട്ടി (പ്രണവ് കോളജ്), സെക്രട്ടറി: ഖലീല്‍ മാസ്റ്റര്‍ (കുമ്പള അക്കാദമി), മര്‍ഷൂക്ക് (ബേക്കല്‍ അക്കാദമി). 






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?