പ്രണയ വിവാഹത്തില്‍ പ്രകോപിതരായി വധുവിന്റെ ബന്ധുക്കള്‍ വരന്റെ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി

സിന്ധനൂര്‍: (https://ift.tt/2DAaQKH) പ്രണയ വിവാഹത്തില്‍ പ്രകോപിതരായി വധുവിന്റെ ബന്ധുക്കള്‍ വരന്റെ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി. കര്‍ണാടക സിന്ധനൂരിലെ സുകലപേട്ടിലാണ് സംഭവം. വരന്‍ മൗനേഷയുടെ അമ്മ സുമിത്ര (55), സഹോദരന്മാരായ നാഗരാജ (38), ഹനുമേശ (40), സഹോദരി ശ്രീദേവി (30), പിതാവ് ഈരപ്പ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് ഒഴിച്ച് ബാക്കി നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഈരപ്പ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
Top-Headlines, Karnataka, news, Murder, boy, Family, Love, marriage, Death, Raichur shocker: Enraged over love marriage, girl's relatives murder five of boy's family

മൗനേഷയുടെ മറ്റ് രണ്ട് സഹോദരിമാരായ രേവതി (20), തയമ്മ (25) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൗനേഷയും മഞ്ജുളയും തമ്മിലുന്ന പ്രണയ വിവാഹമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.

എട്ട് മാസം മുമ്പ് ഗഡാഗില്‍ വച്ച് ഇവര്‍ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. എന്നാല്‍ മഞ്ജുളയുടെ കുടുംബാംഗങ്ങള്‍ ഈ വിവാഹത്തെ അംഗീകരിച്ചിരുന്നില്ല.

സംഭവത്തില്‍ സിന്ധനൂര്‍ പൊലീസ് മഞ്ചുളയുടെ കുടുംബത്തിലെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.

Keywords: Top-Headlines, Karnataka, news, Murder, boy, Family, Love, marriage, Death, Raichur shocker: Enraged over love marriage, girl's relatives murder five of boy's family


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?