കാസര്‍കോട്ട് എട്ടാമത്തെ കോവിഡ് മരണം: രോഗബാധ സ്ഥിരീകരിച്ചത് മരണ ശേഷം


കാസര്‍കോട്: (www.kasargodvartha.com 31.07.2020) കാസര്‍കോട് ജില്ലയില്‍ എട്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട കെ പി അബ്ദുര്‍ റഹ് മാന്‍(69) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വ്യാഴാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. സ്രവം വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നാലുപേര്‍ കൂടി കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടന്ന ഒരു വിവാഹചടങ്ങില്‍ ഇയാളുടെ മകന്‍ പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 36 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. വീട്ടുകാരെല്ലാം ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.

ഭാര്യ: നഫീസ. മക്കള്‍: നൗഷാദ്, ഷുഹൈബ്, മൈമൂന. മരുമക്കള്‍: റസാഖ്, നാസില, സൗദ. സഹോദരങ്ങള്‍: കെ പി അബ്ദുള്‍ സലാം, ഖദീജ.

Kasaragod, news, Kerala, COVID-19, Death, Medical College, Treatment, hospital, One more covid death in Kasargod

Keywords: Kasaragod, news, Kerala, COVID-19, Death, Medical College, Treatment, hospital, One more covid death in Kasargod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?