ശുചിമുറിയിലേക്കു പോകുന്നതിനിടെ യുവതി പ്രസവിച്ചു; കുഞ്ഞ് നിലത്തേക്ക് തലയിടിച്ചു വീണു;ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം
കൊല്ലം: (www.kvartha.com 08.07.2020) ശുചിമുറിയിലേക്കു പോകുന്നതിനിടെ പൂര്‍ണഗര്‍ഭിണിയായ യുവതി പ്രസവിച്ചു. ഇതോടെ തലയിടിച്ച് നിലത്തുവീണ കുഞ്ഞിന് ശ്വാസതടസവും വിറയലും അനുഭവപ്പെട്ടു. കൊല്ലം ആശ്രാമം ഇ എസ് ഐ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി.
വിശദ പരിശോധനകള്‍ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഉളിയക്കോവില്‍ സ്വദേശിയായ വിജിയെ ജൂലൈ ആറിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം 16 നാണ് പ്രസവത്തീയതി പറഞ്ഞിരുന്നതെങ്കിലും കോവിഡ് പരിശോധനയ്ക്കായി വന്നപ്പോള്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
രാത്രി 12 മണിയോടെ പ്രസവവേദന ആരംഭിച്ചതായി യുവതി പല തവണ പറഞ്ഞിട്ടും ആരും പരിശോധിക്കാന്‍ എത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പുലര്‍ച്ചയോടെ സ്ഥിതി ഗുരുതരമാകുന്നുവെന്നും രക്തസ്രാവം ആരംഭിച്ചുവെന്നും അറിയിച്ചപ്പോഴും ഇതൊന്നുമല്ല വേദന എന്നായിരുന്നുവത്രെ മറുപടി.
Keywords: On the way to toilet, the woman gave birth, Kollam, News, Local-News, Pregnant Woman, Hospital, Baby, Kerala, Allegation, Family, Kerala.

രാവിലെ അഞ്ചു മണിയോടെ വാര്‍ഡിലെ ശുചിമുറിയിലേക്ക് നടന്നു പോകാന്‍ ശ്രമിക്കുന്നതിനിടെ യുവതി പെണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പ്രസവത്തില്‍ കുഞ്ഞ് നിലത്തേക്കു തലയിടിച്ചു വീണു. ഇതിനു ശേഷവും ഏറെ നേരം കഴിഞ്ഞാണ് ലേബര്‍ റൂമിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍ എത്താന്‍ വൈകിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
പിന്നീട് ശിശുരോഗവിദഗ്ധന്‍ എത്തി പരിശോധിച്ചെങ്കിലും കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നായിരുന്നു മറുപടി. എന്നാല്‍ പാലുകൊടുത്തപ്പോള്‍ കുഞ്ഞിനു ശ്വാസതടസവും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു കുഞ്ഞിന്റെ ഉള്ളിലേക്ക് ഗര്‍ഭപാത്രത്തില്‍ നിന്നുള്ള സ്രവങ്ങള്‍ കടന്നതാണു കാരണമെന്നു കണ്ടെത്തിയത്. ഉളിയക്കോവില്‍ സ്വദേശികളായ രാജേഷ്-വിജി ദമ്പതികളുടെ ആദ്യ കുട്ടിയാണിത്. വിജി ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം സംഭവത്തില്‍ ഇഎസ്‌ഐ ആശുപത്രി അധികൃതരുടെ വിശദീകരണത്തിനായി പലതവണ ബന്ധപ്പെട്ടിട്ടും സൂപ്രണ്ടിന്റെ ഫോണ്‍ നമ്പര്‍ തരാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സൂപ്രണ്ടിന്റെ നമ്പര്‍ കൊടുക്കാന്‍ പാടില്ലെന്നാണു നിര്‍ദേശമെന്നു സെക്യൂരിറ്റി ഓഫിസര്‍ അറിയിച്ചു. മെറ്റേണിറ്റി വാര്‍ഡില്‍ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
പിന്നീട് ശിശുരോഗവിദഗ്ധന്‍ എത്തി പരിശോധിച്ചെങ്കിലും കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നായിരുന്നു മറുപടി. എന്നാല്‍ പാലുകൊടുത്തപ്പോള്‍ കുഞ്ഞിനു ശ്വാസതടസവും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു കുഞ്ഞിന്റെ ഉള്ളിലേക്ക് ഗര്‍ഭപാത്രത്തില്‍ നിന്നുള്ള സ്രവങ്ങള്‍ കടന്നതാണു കാരണമെന്നു കണ്ടെത്തിയത്. ഉളിയക്കോവില്‍ സ്വദേശികളായ രാജേഷ്-വിജി ദമ്പതികളുടെ ആദ്യ കുട്ടിയാണിത്. വിജി ഇഎസ്‌ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം സംഭവത്തില്‍ ഇഎസ്‌ഐ ആശുപത്രി അധികൃതരുടെ വിശദീകരണത്തിനായി പലതവണ ബന്ധപ്പെട്ടിട്ടും സൂപ്രണ്ടിന്റെ ഫോണ്‍ നമ്പര്‍ തരാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സൂപ്രണ്ടിന്റെ നമ്പര്‍ കൊടുക്കാന്‍ പാടില്ലെന്നാണു നിര്‍ദേശമെന്നു സെക്യൂരിറ്റി ഓഫിസര്‍ അറിയിച്ചു. മെറ്റേണിറ്റി വാര്‍ഡില്‍ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
Keywords: On the way to toilet, the woman gave birth, Kollam, News, Local-News, Pregnant Woman, Hospital, Baby, Kerala, Allegation, Family, Kerala.
Powered by Info News For You

Comments
Post a Comment