യുപിയില്‍ അക്രമികളുടെ വെടിയേറ്റ് ഡി വൈ എസ് പി ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ലക്‌നൗ: (www.kvartha.com 03.07.2020) യുപിയില്‍ അക്രമികളുടെ വെടിയേറ്റ് ഡി വൈ എസ് പി ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഡി വൈ എസ് പി ദേവന്ദ്ര മിശ്രയും മൂന്നു എസ്.ഐമാരും നാലു കോണ്‍സ്റ്റബിളുമാരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ബിക്കാരു ഗ്രാമത്തിലാണ് സംഭവം.
കൊടുംകുറ്റവാളി വികാസ് ദുബൈയ്ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെയ്പുണ്ടായത്. കൊലപാതകത്തിനു ശ്രമിച്ചെന്ന പരാതിയില്‍ വികാസിനെ അറസ്റ്റ് ചെയ്യാന്‍ പോയതാണ് പൊലീസെന്നും എന്നാല്‍ ക്രിമിനലുകള്‍ ഒളിഞ്ഞിരുന്നു ഞങ്ങളെ വെടിവച്ചുവെന്നുമാണ് കാന്‍പുര്‍ പൊലീസ് മേധാവി ദിനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഗ്രാമത്തിലേക്കുള്ള റോഡ് ക്രിമിനലുകള്‍ തടഞ്ഞിരുന്നതായും അതെല്ലാം മറികടന്നാണു പൊലീസ് ഗ്രാമത്തില്‍ പ്രവേശിച്ചത്. ഈ സമയം കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍നിന്നാണു ക്രിമിനല്‍ സംഘം പൊലീസിനെതിരെ വെടിവച്ചത്. ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് തേടിയതായും ഡിജിപി വ്യക്തമാക്കി.
Keywords: Lucknow, News, National, Police, Killed, Encounter, Injured, DGP, hospital, Criminal, Eight UP cops killed in encounter with criminals in Kanpur

Powered by Info News For You

Comments
Post a Comment