സ്വര്‍ണ കള്ളക്കടത്തു കേസ്: മൂന്ന് പ്രതികളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു
കൊച്ചി: (www.kvartha.com 15.07.2020) സ്വര്‍ണ കള്ളക്കടത്തു കേസില്‍ മൂന്ന് പ്രതികള്‍ കൂടി കസ്റ്റംസിന്റെ പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ഇവരായിരുന്നു സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നത്. കൂടുതല്‍ പ്രതികളെ സംബന്ധിച്ച് ഇവരില്‍ നിന്നും സൂചനകള്‍ ലഭിച്ചതായും അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി പ്രതിയായ ജലാലുമായി ബന്ധമുണ്ട്. ജലാല്‍ ജലാല്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. ജലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടി റജിസ്ട്രഷന്‍ ഉള്ള കാര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു.
Keywords: Kochi, News, Kerala, Gold, Smuggling, Case, Arrest, Customs, Accused, Airport, Gold smuggling case: Customs arrest 3 more accused

Powered by Info News For You

Comments
Post a Comment