സ്വപ്‌നാ സുരേഷ് ഒളിവില്‍ പോയത് ലോക്ഡൗണിന് മുമ്പോ, ശേഷമോ?; നേതാക്കളുടെ തള്ളും ന്യായീകരണവും തുടങ്ങി

തിരുവനന്തപുരം: (www.kvartha.com 12.07.2020) സ്വര്‍ണക്കടത്ത് കേസില്‍ ബാംഗ്ലൂരുവില്‍ അറസ്റ്റിലായ പ്രതി സ്വപ്‌നാ സുരേഷും കുടുംബവും സംസ്ഥാനം വിട്ടത് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പെന്നും അല്ലെന്നും. ഇതേ ചൊല്ലി സി പി എം, കോണ്‍ഗ്രസ്, ബി ജെ പി നേതാക്കള്‍ തമ്മില്‍ തര്‍ക്കം. സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പാസ്സും പ്രത്യേക അനുവാദവും  പരിശോധനകളുമെല്ലാം വേണ്ടപ്പോഴാണ് സ്വപ്ന അനായാസം സംസ്ഥാനം വിട്ടതെന്നും ഇതോടെ സര്‍ക്കാര്‍ സ്വപ്നയ്ക്കും സന്ദീപിനും സൗകര്യങ്ങളൊരുക്കി നല്‍കി എന്നു വേണം കരുതാനെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ഉന്നതരുടെ സഹായവും സംരക്ഷണവും ഇല്ലാതെ ഇത്രയും ദൂരം യാത്ര ചെയ്യാനാകില്ലെന്നും ചൂണ്ടിക്കാട്ടി.

Swapna suresh

ട്രിപ്പിള്‍ ലോക്ക്ഡൗന്‍ പ്രഖ്യാപിച്ചത് ജൂലൈ ആറിനാണ്. കേസ് വന്നത് അഞ്ചാം തീയതിയും. അതിനും രണ്ടു ദിവസം മുന്‍പേ സ്വപ്ന സ്ഥലം വിട്ടു എന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ചില സി പി എം നേതാക്കളും പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മേയ് 29 ലെ ലോക്ക് ഡൗണ്  ഉത്തരവ് പ്രകാരം അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഒരു വിധത്തിലുള്ള പസ്സുകളും ഏര്‍പ്പെടുത്താന്‍ പാടില്ല. എന്നാല്‍ കേരളത്തില്‍ വരുന്നവര്‍ പാസ്സ് എടുക്കണമെന്ന് നമ്മള്‍ കേരള എപിഡമിക് ആക്റ്റ് പ്രകാരം വ്യവസ്ഥ ചെയ്തു. കേരളത്തിന് പുറത്തു പോകാന്‍ പാസ്സ് വേണ്ട. പക്ഷെ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പോകണമെങ്കില്‍ അവരുടെ പാസ്സ് വേണം, പരിശോധനയും. അപ്പോൾ കേരള പൊലീസ് സഹായമുണ്ട് എന്ന് പറയുന്നതില്‍ കഴമ്പില്ലെന്നും ഇവര്‍ പറയുന്നു.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സമയത്ത് സംസ്ഥാന അതിര്‍ത്തി കടക്കാന്‍ അന്തര്‍ സംസ്ഥാന ചെക്ക്‌പോസ്റ്റുകള്‍ എങ്ങനെ തുറന്നെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതവും എം എല്‍ എയുമായ കെ എസ് ശരീനാഥന്‍ ആവശ്യപ്പെട്ടു.  കര്‍ണാടകത്തിലെ  കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായ ക്വാറന്റൈനില്‍  നിന്ന് ഇവര്‍ എങ്ങനെ രക്ഷപ്പെട്ടു? സ്വപ്നയും സന്ദീപും അറസ്റ്റ് ചെയ്യപ്പെടുന്ന വാര്‍ത്ത വരുന്നതിനു തൊട്ടുമുമ്പ്   അന്വേഷണ സംഘത്തിനെ  കേരള സര്‍ക്കാര്‍  പ്രഖ്യാപിച്ചത് ആരുടെ കണ്ണില്‍ പൊടിയിടാനാണെന്നും ശബരീനാഥന്‍ ആരോപിച്ചു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് എങ്ങനെ സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്. ഒളിസങ്കേതത്തില്‍ നിന്ന് ടി വി ചാനലില്‍ ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങള്‍ക്കു ബോധ്യമായതാണ്. സി പി എം  തിരക്കഥ അനുസരിച്ചാണവര്‍ പ്രവര്‍ത്തിക്കുന്നത്. ഏതായാലും ചുമതല ഏറ്റെടുത്ത് 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടിയ എന്‍ ഐ എയ്ക്ക് അഭിനന്ദനങ്ങളറിയിക്കുന്നതായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.

Keywords: BJP, Congress, K.surendran, CPM, Swapna Suresh, Tripple lockdown, Sabarinathan, Sandeep Nair, Karnataka, Checkpost, Is Swapna Suresh elope before triple lockdown? political war started.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?